പുറപ്പാടുകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുറപ്പാടുകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഫെബ്രുവരി 18, ശനിയാഴ്‌ച

രാവണവിജയം പുറപ്പാട്

രംഗത്ത്-വൈശ്രവണൻ(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം^-രാഗം:ശങ്കരാഭരണം
"നിത്യം ശ്രീനീലകണ്ഠാർച്ചന നിരതമതിസ്സിദ്ധവിദ്യാധരണാ-
 മുത്തംസീഭൂതപാദാംബുജയുഗളരുചിഃ ശ്രീനിവാസൈകധാമാ
 അത്യന്തം ശംഖപദ്മാദിഭിരനുപമിതൈഃസാദരം സേവ്യമാനോ
 വിഷ്വക്സേനാഭിഗുപ്തോ നിജനഗരവരേ രാജരാജോ ര രാജ"
{എന്നും ശ്രീപരമേശ്വരന്റെ അർച്ചനയിൽ തല്പരമായ മനസ്സോടുകൂടിയവനും, സിദ്ധരുടേയും വിദ്യാധരന്മാരുടേയും അധിനായകനും, ഐശ്വര്യത്തിന്റെ നിവാസത്തിന് മുഖ്യമായ ഇരിപ്പിടമായുള്ളവനും, അതുല്യങ്ങളായ ശംഖപത്മാദി നവനിധികളാൽ ആദരവോടെ നന്നായി ആശ്രയിക്കപ്പെടുന്നവനും, ചുറ്റും സേനകളാൽ സംരക്ഷിക്കപ്പെടുന്നവനും രാജരാജനുമായ കുബേരൻ തന്റെ ശ്രേഷ്ഠമായ അളകാപുരിയിൽ വിളങ്ങി.}

പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
"പുണ്യജനകുമുദിനീപൂർണ്ണചന്ദ്രലീലൻ
 പുണ്യശാലിശിഖാമണി ഭൂരിമോദമോടെ
 പാർവ്വതീവല്ലഭൻതന്റെ പാദസേവകൊണ്ടു
 സാർവ്വഭൗമവിഭവേന സർവ്വകിന്നരാണാം
 സോദരനാം രാവണന്റെ ദുർന്നയങ്ങളെല്ലാം
 സാദരം നിനച്ചു ചിത്തേ സാധുതരശീലൻ
 ലങ്കയും വെടിഞ്ഞു നിജകിങ്കരരോടൊത്തു
 ശങ്കരാചലേ ഗതശങ്കം വാണീടുമ്പോൾ"
{പുണ്യജനങ്ങളാകുന്ന ആമ്പൽപൊയ്കയ്ക്ക് പൂർണ്ണചന്ദ്രസമാനം വർത്തിക്കുന്നവനും, പുണ്യശാലികളുടെ ശിരോരത്നമായുള്ളവനും, ഏറ്റവും സാധുശീലത്തോടുകൂടിയവനുമായ വൈശ്രവണൻ അനുജനായ രാവണന്റെ ദുർന്നയങ്ങളെയെല്ലാം നന്നായി മനസ്സിൽ വിചാരിച്ചുകൊണ്ട് ലങ്ക ഉപേക്ഷിച്ച് തന്റെ കിങ്കരന്മാരോടൊത്ത് കൈലാസതടത്തിലെത്തി പാർവ്വതീവല്ലഭനായ ശ്രീപരമേശ്വരന്റെ പാദസേവ ചെയ്തുകൊണ്ട് സാർവ്വഭൗമവിഭവങ്ങളോടുകൂടി സർവ്വകിന്നരന്മാരാലും സേവിക്കപ്പെട്ട് ഏറ്റവും സന്തോഷമായും ഭയരഹിതമായും വാണീടുന്നു.}

-----(തിരശ്ശീല)-----
[രംഗത്ത്-വൈശ്രവണൻ(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം^-രാഗം:ശങ്കരാഭരണം
"നിത്യം ശ്രീനീലകണ്ഠാർച്ചന നിരതമതിസ്സിദ്ധവിദ്യാധരണാ-
 മുത്തംസീഭൂതപാദാംബുജയുഗളരുചിഃ ശ്രീനിവാസൈകധാമാ
 അത്യന്തം ശംഖപദ്മാദിഭിരനുപമിതൈഃസാദരം സേവ്യമാനോ
 വിഷ്വക്സേനാഭിഗുപ്തോ നിജനഗരവരേ രാജരാജോ ര രാജ"
{എന്നും ശ്രീപരമേശ്വരന്റെ അർച്ചനയിൽ തല്പരമായ മനസ്സോടുകൂടിയവനും, സിദ്ധരുടേയും വിദ്യാധരന്മാരുടേയും അധിനായകനും, ഐശ്വര്യത്തിന്റെ നിവാസത്തിന് മുഖ്യമായ ഇരിപ്പിടമായുള്ളവനും, അതുല്യങ്ങളായ ശംഖപത്മാദി നവനിധികളാൽ ആദരവോടെ നന്നായി ആശ്രയിക്കപ്പെടുന്നവനും, ചുറ്റും സേനകളാൽ സംരക്ഷിക്കപ്പെടുന്നവനും രാജരാജനുമായ കുബേരൻ തന്റെ ശ്രേഷ്ഠമായ അളകാപുരിയിൽ വിളങ്ങി.}

പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
"പുണ്യജനകുമുദിനീപൂർണ്ണചന്ദ്രലീലൻ
 പുണ്യശാലിശിഖാമണി ഭൂരിമോദമോടെ
 പാർവ്വതീവല്ലഭൻതന്റെ പാദസേവകൊണ്ടു
 സാർവ്വഭൗമവിഭവേന സർവ്വകിന്നരാണാം
 സോദരനാം രാവണന്റെ ദുർന്നയങ്ങളെല്ലാം
 സാദരം നിനച്ചു ചിത്തേ സാധുതരശീലൻ
 ലങ്കയും വെടിഞ്ഞു നിജകിങ്കരരോടൊത്തു
 ശങ്കരാചലേ ഗതശങ്കം വാണീടുമ്പോൾ"
{പുണ്യജനങ്ങളാകുന്ന ആമ്പൽപൊയ്കയ്ക്ക് പൂർണ്ണചന്ദ്രസമാനം വർത്തിക്കുന്നവനും, പുണ്യശാലികളുടെ ശിരോരത്നമായുള്ളവനും, ഏറ്റവും സാധുശീലത്തോടുകൂടിയവനുമായ വൈശ്രവണൻ അനുജനായ രാവണന്റെ ദുർന്നയങ്ങളെയെല്ലാം നന്നായി മനസ്സിൽ വിചാരിച്ചുകൊണ്ട് ലങ്ക ഉപേക്ഷിച്ച് തന്റെ കിങ്കരന്മാരോടൊത്ത് കൈലാസതടത്തിലെത്തി പാർവ്വതീവല്ലഭനായ ശ്രീപരമേശ്വരന്റെ പാദസേവ ചെയ്തുകൊണ്ട് സാർവ്വഭൗമവിഭവങ്ങളോടുകൂടി സർവ്വകിന്നരന്മാരാലും സേവിക്കപ്പെട്ട് ഏറ്റവും സന്തോഷമായും ഭയരഹിതമായും വാണീടുന്നു.}
-----(തിരശ്ശീല)-----
[രംഗത്ത്-വൈശ്രവണൻ(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം^-രാഗം:ശങ്കരാഭരണം
"നിത്യം ശ്രീനീലകണ്ഠാർച്ചന നിരതമതിസ്സിദ്ധവിദ്യാധരണാ-
 മുത്തംസീഭൂതപാദാംബുജയുഗളരുചിഃ ശ്രീനിവാസൈകധാമാ
 അത്യന്തം ശംഖപദ്മാദിഭിരനുപമിതൈഃസാദരം സേവ്യമാനോ
 വിഷ്വക്സേനാഭിഗുപ്തോ നിജനഗരവരേ രാജരാജോ ര രാജ"
{എന്നും ശ്രീപരമേശ്വരന്റെ അർച്ചനയിൽ തല്പരമായ മനസ്സോടുകൂടിയവനും, സിദ്ധരുടേയും വിദ്യാധരന്മാരുടേയും അധിനായകനും, ഐശ്വര്യത്തിന്റെ നിവാസത്തിന് മുഖ്യമായ ഇരിപ്പിടമായുള്ളവനും, അതുല്യങ്ങളായ ശംഖപത്മാദി നവനിധികളാൽ ആദരവോടെ നന്നായി ആശ്രയിക്കപ്പെടുന്നവനും, ചുറ്റും സേനകളാൽ സംരക്ഷിക്കപ്പെടുന്നവനും രാജരാജനുമായ കുബേരൻ തന്റെ ശ്രേഷ്ഠമായ അളകാപുരിയിൽ വിളങ്ങി.}

പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
"പുണ്യജനകുമുദിനീപൂർണ്ണചന്ദ്രലീലൻ
 പുണ്യശാലിശിഖാമണി ഭൂരിമോദമോടെ
 പാർവ്വതീവല്ലഭൻതന്റെ പാദസേവകൊണ്ടു
 സാർവ്വഭൗമവിഭവേന സർവ്വകിന്നരാണാം
 സോദരനാം രാവണന്റെ ദുർന്നയങ്ങളെല്ലാം
 സാദരം നിനച്ചു ചിത്തേ സാധുതരശീലൻ
 ലങ്കയും വെടിഞ്ഞു നിജകിങ്കരരോടൊത്തു
 ശങ്കരാചലേ ഗതശങ്കം വാണീടുമ്പോൾ"
{പുണ്യജനങ്ങളാകുന്ന ആമ്പൽപൊയ്കയ്ക്ക് പൂർണ്ണചന്ദ്രസമാനം വർത്തിക്കുന്നവനും, പുണ്യശാലികളുടെ ശിരോരത്നമായുള്ളവനും, ഏറ്റവും സാധുശീലത്തോടുകൂടിയവനുമായ വൈശ്രവണൻ അനുജനായ രാവണന്റെ ദുർന്നയങ്ങളെയെല്ലാം നന്നായി മനസ്സിൽ വിചാരിച്ചുകൊണ്ട് ലങ്ക ഉപേക്ഷിച്ച് തന്റെ കിങ്കരന്മാരോടൊത്ത് കൈലാസതടത്തിലെത്തി പാർവ്വതീവല്ലഭനായ ശ്രീപരമേശ്വരന്റെ പാദസേവ ചെയ്തുകൊണ്ട് സാർവ്വഭൗമവിഭവങ്ങളോടുകൂടി സർവ്വകിന്നരന്മാരാലും സേവിക്കപ്പെട്ട് ഏറ്റവും സന്തോഷമായും ഭയരഹിതമായും വാണീടുന്നു.}
-----(തിരശ്ശീല)-----
[
^ഈ ശ്ലോകത്തിന് കുബേരപരമായ അർത്ഥത്തിനുപുറമെ ശ്രീപത്മനാഭപരമായും, മഹാരാജപരമായും, കവിപരമായും കൂടി അർത്ഥങ്ങൾ കൽപ്പിക്കാവുന്നതാണ്.

ശ്രീപത്മനാഭപരമായ അർത്ഥം:- എന്നും ശ്രീപരമേശ്വരന്റെ അർച്ചനയിൽ തല്പരമായ മനസ്സോടുകൂടിയവനും, സിദ്ധവിദ്യാധരന്മാരാൽ സംസേവ്യനും, മഹാലക്ഷ്മിയുടെ നിവാസത്തിന് മുഖ്യമായ ഇരിപ്പിടമായുള്ളവനും, അതുല്യങ്ങളായ ശംഖപത്മാദികളാൽ ആദരവോടെ നന്നായി ആശ്രയിക്കപ്പെടുന്നവനും, വിഷ്വക്സേനനെന്ന പാർഷദനാൽ സംരക്ഷിക്കപ്പെടുവനും, ദേവദേവനുമായ ശ്രീപത്മനാഭൻ തന്റെ ശ്രേഷ്ഠമായ അനന്തപുരിയിൽ വിളങ്ങി.


മഹാരാജപരമായ അർത്ഥം:- എന്നും ശ്രീപരമേശ്വരന്റെ അർച്ചനയിൽ തല്പരമായ മനസ്സോടുകൂടിയവനും, സംഗീതപാടവത്താൽ സിദ്ധവിദ്യാധരാദികളെ തലകുനിപ്പിക്കുന്നവനും, ഐശ്വര്യത്തിന്റെ നിവാസത്തിന് മുഖ്യമായ ഇരിപ്പിടമായുള്ളവനും, അതുല്യങ്ങളായ ശംഖപത്മാദി രാജചിഹ്നങ്ങളാൽ ആദരവോടെ നന്നായി ആശ്രയിക്കപ്പെടുന്നവനും, ശ്രീപത്മനാഭനാൽ സംരക്ഷിക്കപ്പേടുന്നവനും, രാജരാജനുമായ സ്വാതിതിരുനാൾ തന്റെ ശ്രേഷ്ഠമായ അനന്തപുരിയിൽ വിളങ്ങി.


കവിപരമായ അർത്ഥം:- എന്നും ശ്രീപരമേശ്വരന്റെ അർച്ചനയിൽ തല്പരമായ മനസ്സോടുകൂടിയവനും, കലാകുശലതയാൽ സിദ്ധവിദ്യാധരാദികളെ തലകുനിപ്പിക്കുന്നവനും, ഐശ്വര്യത്തിന്റെ നിവാസത്തിന് മുഖ്യമായ ഇരിപ്പിടമായുള്ളവനും, രാജലക്ഷണങ്ങളായ ശംഖപത്മാദി രേഖകളാൽ അങ്കിതഗാത്രനായുള്ളവനും, ശ്രീകൃഷ്ണനാൽ സംരക്ഷിക്കപ്പേടുന്നവനുമായ രാജരാജവർമ്മ തന്റെ ശ്രേഷ്ഠമായ നഗരിയിൽ വിളങ്ങി.]

2012 ജനുവരി 29, ഞായറാഴ്‌ച

കംസവധം പുറപ്പാട്

രംഗത്ത്-ശ്രീകൃഷ്ണൻ(മുടിവെച്ച കുട്ടിത്തരം പച്ചവേഷം), ബലരാമൻ(മുടിവെച്ച കുട്ടിത്തരം പഴുപ്പുവേഷം)

ശ്ലോകം-രാഗം:ഭൈരവി
"താപിഞ്ഛാമലനീലകോമളതനുഃ കാരുണ്യവാരാന്നിധി-
 സ്താപദ്ധ്വാന്തദിവാകരഃ പ്രണമതാം പിഞ്ഛോജ്വലത്കുന്തളഃ
 ഗോവത്സാൻ കളവേണുരാജിതകരസ്സഞ്ചാരയൻ ഗോകുലേ
 ഗോപീനാം നയനോത്സവഃ പ്രതിദിനം രേമേ സ രാമാനുജഃ"
{തമാലവൃക്ഷത്തിന്റേതുപോലെ തെളിഞ്ഞ നീലനിറമാർന്നതും സുന്ദരവുമായ ശരീരമുളവനും, കാരുണ്യസമുദ്രവും, നമസ്ക്കരിക്കുന്നവരുടെ ദുഃഖമാകുന്ന ഇരുട്ടിനെ ഒഴിയ്ക്കുന്ന സൂര്യനെപ്പോലെയുള്ളവനും, മയിൽപ്പീലികൊണ്ട് ശോഭിയ്ക്കുന്ന മുടിയോടുകൂടിയവനും, ബലരാമാനുജനുമായ ആ കൃഷ്ണൻ കൈയിൽ ഓടക്കുഴലുമായി പശുക്കളേയും, പൈക്കുട്ടികളേയും മേച്ചുകൊണ്ട്, എന്നും ഗോപസ്ത്രീകളുടെ കണ്ണുകൾക്കു് ഉത്സവമായി ഗോകുലത്തിൽ സസുഖം വസിച്ചു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
"ഗോപികാനായകനാകും ഗോപബാലൻ കൃഷ്ണൻ
 ഗോകുലേ വാണു സാനന്ദം ശോഭനാംഗൻ
 ആര്യനാകും ബലദേവവീരനോടുംകൂടെ
 നീരദാഭൻ വിലസുന്നു ഭൂരിമോദം"

"പീലികൊണ്ടു വിളങ്ങുന്ന വേണീഭരവന-
 മാലികനകകപിശചേലനാദ്യൻ
 ചാരുശിഞ്ജിതമണിമഞ്ജീരകാഞ്ചി നവ-
 ഹാരകേയൂരാദിസുകുമാരഗാത്രൻ"

"നാരിമാരുടെ മനസി മാരതാപം നൽകും
 സ്മേരമുഖവിജിതനവാരവിന്ദൻ
 ദീനജനകല്പതരു ദാനവാരി ഗോപ-
 മാനിനീലോചനാനന്ദൻ മാനശാലീ"

"ഭക്തജനങ്ങടെ നല്ല ചിത്തരംഗേ മോദാൽ
 നൃത്തമാടുന്നോൻ മുകുന്ദനസ്തശങ്കം
 വിശ്വമോഹനമാകുന്ന വേണുനാദംകൊണ്ടു
 വിസ്മയിപ്പിക്കുന്നു ലോകം വിശ്വനാഥൻ"

"നന്ദനീയമാകുന്ന കളിന്ദജാതന്നുടെ
 സുന്ദരപുളിനതടേ നന്ദസൂനു
 ധന്യശീലൻ ഗോപഗോപീവന്ദനീയൻ പശു-
 വൃന്ദരക്ഷചെയ്തു വാണു നന്ദിയോടെ"
{ഗോപികാനായകനായ ഗോപബാലനും, ശോഭനശരീരനുമായ കൃഷ്ണൻ ആനന്ദത്തോടെ ഗോകുലത്തിൽ വാണു. കാർമേഘവർണ്ണൻ ജേഷ്ഠനായ ബലദേവവീരനോടുകൂടി ഏറ്റവും സന്തോഷത്തോടുകൂടി വിലസുന്നു. പീലിചാർത്തി ശോഭിക്കുന്ന തലമുടി, വനമാലയണിഞ്ഞ മാറിടം, മഞ്ഞപ്പട്ടും അരഞ്ഞാണവും ധരിച്ച അരക്കെട്ട്, മനോഹരമായി കിലുങ്ങുന്ന രത്നചിലമ്പുകളണിഞ്ഞ പാദങ്ങൾ, മാലകളും വളകളുമണിഞ്ഞ തോളുകൾ, ഇത്യാദികളോടുകൂടിയതായ സുകുമാരശരീരമുള്ളവനും, സ്ത്രീകളുടെ മനസ്സിൽ കാമദുഃഖത്തെ നൽകുന്നതായ ചിരിയോടുകൂടിയതും, വിടർന്ന താമരപ്പൂവിനെ വെല്ലുന്നതുമായ മുഖത്തോടുകൂടിയവനും, ദീനജനങ്ങൾക്ക് കല്പവൃക്ഷസമാനനായുള്ളവനും, അസുരശത്രുവും, ഗോപസ്ത്രീകളുടെ കണ്ണുകൾക്ക് ആനന്ദമായുള്ളവനും, അഭിമാനിയും, ഭക്തജനങ്ങളുടെ നല്ല ചിത്തരംഗത്തിൽ സന്തോഷപൂർവ്വം നൃത്തമാടുന്നവനും, ആശങ്കയെ കളയുന്നവനുമായ മുകുന്ദൻ ലോകത്തെ മോഹിപ്പിക്കുന്നതായ വേണുനാദം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നു. ധന്യശീലനും, ഗോപികാഗോപന്മാരാൽ വന്ദിക്കപ്പെടുന്നവനുമായ ആ നന്ദപുത്രൻ പവിത്രമായ കാളിന്ദിയുടെ തീരത്തിൽ പശുക്കൂട്ടങ്ങളെ രക്ഷിച്ചുകൊണ്ട് സന്തോഷത്തോടെ വസിച്ചു.}

-----(തിരശ്ശീല)-----         

2011 ഡിസംബർ 24, ശനിയാഴ്‌ച

കിരാതം പുറപ്പാട്

രംഗത്ത്-അർജ്ജുനൻ(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:ഭൈരവി
"ഉള്ളത്തിൽക്കപടങ്ങളെന്നതറിയാതപ്പാണ്ഡവന്മാർ പരം
 
കള്ളചൂതതിനാല്‍ സുയോധനനൃപന്‍‌തന്നോടു തോറ്റെത്രയും
 മുള്ളും കല്ലുകളും നിറഞ്ഞ തിമിരേ ദ്വൈതാടവീതന്നുടെ-
 യുള്ളിൽപുക്കു നടന്നു താപമൊടു പന്തീരാണ്ടിതേവം പുരാ"
{പണ്ട്, ഉള്ളിൽ കാപട്യമില്ലാത്തവരായ ആ പാണ്ഡവർ ഏറ്റവും കപടമായുള്ള ചൂതുകളിയിൽ സുയോധനരാജാവിനോട് തോറ്റ് ഏറെ മുള്ളും കല്ലുകളും ഇരുട്ടും നിറഞ്ഞ ദ്വൈതവനത്തിനുള്ളിൽ പ്രവേശിച്ച് ദുഃഖത്തോടുകൂടി ഇപ്രകാരം പന്തീരാണ്ട് സഞ്ചരിച്ചു.}

പദം-
ആട്ടക്കഥാകാരൻ പുറപ്പാടിനായി പ്രത്യേകം പദം രചിച്ചിട്ടില്ല. കല്യാണസൗഗന്ധികം പുറപ്പാടിന്റെ
'ചന്ദ്രവംശ ജലനിധി ചാരുരത്നങ്ങളാം' എന്ന പദമാണ് ഇവിടെയും ഇപയോഗിക്കാറുള്ളത്.
-----(തിരശ്ശീല)-----

2011 ഒക്‌ടോബർ 3, തിങ്കളാഴ്‌ച

രുഗ്മാംഗദചരിതം പുറപ്പാട്

രുഗ്മാംഗദചരിതം ആട്ടക്കഥയ്ക്ക് പ്രത്യേകമായി കവി പുറപ്പാട് രചിച്ചിട്ടില്ല. ഒരു അവതരണശ്ലോകം മാത്രമാണ് ആട്ടക്കഥയുടെ പ്രാരംഭത്തിൽ ഉള്ളത്.

അവതരണശ്ലോകം-രാഗം:ശങ്കരാഭരണം
"ശ്രീമത്സൂര്യകുലേ പുരാ സമജനി ശ്രീപേശലാംഗോജ്ജ്വലഃ
 ശ്രീവത്സാങ്കനിഷേവണൈകരസികോ വീരാഗ്രഗണ്യോ ബലീ
 ഗീർവാണസ്തുതകീർത്തിപൂരമഹിമാ കല്യാണശീലസ്ഥിതി-
 സ്തിഗ്മാംശുർമദമേദുരാരിതമസാം രുഗ്മാംഗദാഖ്യോ നൃപഃ"

{പണ്ട്  ശ്രീയുതമായ സൂര്യവംശത്തില്‍  അംഗകാന്തിയാര്‍ന്നവനും, വിഷ്ണുഭജനത്തില്‍ നിമഗ്നനും, വീരാഗ്രഗണ്യനും, ശക്തിമാനും, ദേവന്മാരാൽ സ്തുതിയ്ക്കപ്പെടുന്നതായ യശോമാഹത്മ്യമുള്ളവനും, സദ്ഗുണവാനും, അഹങ്കാരികളായ ശത്രുക്കളാകുന്ന ഇരുട്ടിന് സൂര്യതുല്യനും, രുഗ്മാംഗദനെന്നു പേരോടുകൂടിയവനുമായ രാജാവ്  ജനിച്ചു.}

2011 സെപ്റ്റംബർ 26, തിങ്കളാഴ്‌ച

സന്താനഗോപാലം പുറപ്പാട്

രംഗത്ത്-ശ്രീകൃഷ്ണൻ(മുടിവെച്ച കിട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
"സാന്ദ്രാനന്ദാകുലാത്മാ ഹരിരഥ ഭഗവാൻ ഭക്തവാത്സല്യശലീ
 ദേവക്യാ നന്ദനസ്സന്നിഹ ഭുവി ജഗതാം രക്ഷണായാവതീർണ്ണഃ
 ഹത്വാ കംസം സമല്ലം യുധി സഹ ഹലിനാ സർവ്വലോകൈകനാഥഃ
 ശ്രീമത്യാം ദ്വാരവത്യാം പുരി സുഖമവസദ്ദാരതത്യാ സമേത:"
{ആനന്ദമയനും ഭക്തവത്സലനും സർവ്വലോകത്തിനും നാഥനുമായ ഭഗവാൻ ശ്രീമഹാവിഷ്ണു ലോകരക്ഷയ്ക്കായി ദേവകീപുത്രനായി ഭൂമിയിൽ അവതരിച്ച് ബലഭദ്രനോടുകൂടി യുദ്ധത്തിൽ ചാണൂരാദി മല്ലന്മാരേയും കംസനേയും നിഗ്രഹിച്ചിട്ട് പത്നിമാരോടുകൂടി ദ്വാരവതീപുരിയിൽ സസുഖം വസിച്ചു.}

പദം^-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(ഒന്നാം കാലം)
"ദേവദേവൻ വാസുദേവൻ ദേവകീതനയൻ
 സേവചെയ്യും ജനങ്ങളെ കേവലം പാലിപ്പാൻ
 രേവതി രമണനാകും രാമനോടുംകൂടി
 ഉത്തമബുദ്ധിമാൻ പുരുഷോത്തമഭക്തരിൽ
 ഉത്തമോത്തമനാകും ഉദ്ധവരോടുംകൂടി
 വാരിജലോചനമാരാം നാരിമാരുമായി
 വാരിധിയിൽ വിലസീടും ദ്വാരകയിൽ വാണു"
{ദേവന്മാർക്കും ദേവനും, ദേവകീപുത്രനുമായ വാസുദേവൻ സേവിക്കുന്ന ജനങ്ങളെ പരിപാലിച്ചുകൊണ്ട് രേവതീകാന്തനായ ബലരാമനോടും, ഉത്തമബുദ്ധിമാനും വിഷ്ണുഭക്തരിൽ അഗ്രഗണ്യനുമായ ഉദ്ധവനോടും, താമരമിഴിമാരായ പത്നിമാരോടും കൂടി സമുദ്രമദ്ധ്യത്തിൽ ശോഭിക്കുന്നതായ ദ്വാരകാപുരിയിൽ വസിച്ചു.}

നിലപ്പദം
^-
"രാമ പാലയമാം ഹരേ സീതാരാമ പാലയമാം
 രാമ രവികുലസോമ ജഗതഭിരാമ നീരദശ്യാമ
 ദശരഥരാമ ശാരദശശിവദന സാധുജനാവന"
{രാമാ, എന്നെ പരിപാലിച്ചാലും. ഹരേ, സീതാരാമാ, സൂര്യവംശത്തിലെ ചന്ദ്രാ, ലോകത്തെ മോഹിപ്പിക്കുന്നവനേ, കാർമേഘവർണ്ണാ, ദശരഥപുത്രാ, ശരത്ക്കാലചന്ദ്രനൊത്ത മുഖകാന്തിയുള്ളവനേ, ഭക്തജനരക്ഷകാ, രാമാ, എന്നെ കാത്തുകൊള്ളുക.}

[
^ഈ പുറപ്പാട് പദങ്ങൾ പ്രക്ഷിപ്തങ്ങളാണ്. ഇവയുടെ കർത്താവ് ആരെന്ന് അറിയുകയില്ല.]

-----(തിരശ്ശീല)-----

2011 സെപ്റ്റംബർ 12, തിങ്കളാഴ്‌ച

പൂതനാമോക്ഷം പുറപ്പാട്


രംഗത്ത്-വസുദേവൻ(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:ഭൈരവി
"ദിവ്യോദ്യാനമഹീമിവാഗ്ര്യകുസുമസ്തോമൈസ്സദാ ഭൂഷിതാം
 പ്രൗഢോദാരഗുണോജ്ജ്വലാം രതിപതേഃ കോദണ്ഡവല്ലീമിവ
 പാണൗകൃത്യ സ ദേവകീമനുപമാമാശേഭകാന്താമിവ
 ശ്രീമാനാനകദുന്ദുഭി: ശുഭമതീ രമ്യേ പുരേ രംരമീൽ"
{ഐശ്വര്യവാനും സദ്ബുദ്ധിയാർന്നവനുമായ ആ വസുദേവൻ സ്വർഗ്ഗോദ്യാനതലം പോലെ ഋതുഭേദമില്ലാതെ എപ്പോഴും ധാരാളം വിശിഷ്ടമായ പൂക്കളാൽ അലങ്കരിയ്ക്കപ്പെട്ടവളും, മനോഹരമായ ഞാൺ കൊണ്ട് ഉജ്ജ്വലമാമായ കാമദേവന്റെ വലിയ വില്ലുപോലെ വർദ്ധിച്ച മനോഹരഗുണഗുണങ്ങളാൽ ശോഭിയ്ക്കുന്നവളും, അതുല്യയുമായ ദേവകിയെ സ്വീകരിച്ചിട്ട്‌ രമ്യമായ നഗരിയിൽ അത്യധികം സുഖമായി താമസിച്ചു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
"യാദവകുലകമലജാതവനസൂര്യൻ
 യാമിനീശകാന്തിവിശദാമേയകീർത്തിമാൻ"

 "ശ്രീമത്ഭാഗവതോത്തമസീമാതിശായിയാം
 ശ്രീമാനനകദുന്ദുഭി സാമനിധി ധീരൻ"

"ദേവനാരായണപാദസേവാപരയാകും
 ദേവകനന്ദിനിയായ ദേവകിതന്നോടും"

 "ഇന്ദ്രസമാനപൗരുഷൻ ഇന്ദീവരനേത്രൻ
 വൃന്ദരകപുരോപമമന്ദിരേ വസിച്ചു"

 "ശൂരസേനകുമാരകൻ സൂനശരാകാരൻ
 സൂരിജനമാനനീയൻ ഭൂരിഗുണാലയൻ"
{യാദവകുലമാകുന്ന താമരപ്പൊയ്കക്ക് സൂര്യസമാനമായുള്ളവനും, ചന്ദ്രനെപ്പോലെ കാന്തിയോടുകൂടിയവനും, അപാരമായ കീർത്തിയോടുകൂടിയവനും, ഭാഗവതോത്തമനും, അതിരുറ്റ ഐശ്വര്യത്തോടുകൂടിയവനും, സാമനിധിയും, ധീരനും, ഇന്ദ്രസമാനനും, താമരക്കണ്ണനും, ശൂരസേനന്റെ പുത്രനും, കാമശരീരനും, സജ്ജനങ്ങളാൽ മാനിക്കപ്പെടുന്നവനും, ഗുണങ്ങളുടെ ഇരിപ്പിടമായുള്ളവനുമായ വസുദേവൻ വിഷ്ണുപാദസേവനത്തിൽ തൽപ്പരയും, ദേവകന്റെ പുത്രിയും, തന്റെ പത്നിയുമായ ദേവകിയോടുകൂടി സ്വർഗ്ഗതുല്യമായ തന്റെ മന്ദിരത്തിൽ വസിച്ചു.}
-----(തിരശ്ശീല)-----

2011 സെപ്റ്റംബർ 3, ശനിയാഴ്‌ച

അംബരീഷചരിതം പുറപ്പാട്

രംഗത്ത്-അംബരീഷൻ(കുട്ടിത്തരം പച്ചവേഷം)
ശ്ലോകം-രാഗം:ശങ്കരാഭരണം
"ത്രൈലോക്യാങ്കണജാംഘികോദ്ഭടഭുജാടോപേന യേനാജനി
 സ്വർഗ്ഗസ്ത്രീകുചകുംഭപത്രരചനാവൈജ്ഞാനികോ വാസവഃ
 സോയം ഭാനുകുലാബ്ധികൗസ്തുഭമണിർന്നാഭാഗഭാഗ്യോദയ-
 സ്സൗജന്യാബുധിരംബരീഷന്യപതിശ്ശ്രീമാനഭൂദ്വിശ്രുതഃ"

{സൂര്യവംശമാകുന്ന സമുദ്രത്തിൽനിന്നുയർന്ന കൗസ്തുഭരത്നം എന്നപോലെ നാഭാഗരാജാവിന്റെ ഭാഗ്യോദയമായുള്ളവനും ഔദാര്യനിധിയും അംബരീഷനെന്നു പ്രസിദ്ധനുമായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അതിഗംഭീരമായ കൈക്കരുത്ത് ത്രൈലോക്യം മുഴുവൻ വ്യാപരിച്ച്‌ ധർമ്മരക്ഷണം ചെയ്തതുകൊണ്ടിരുനതിനാൽ ഇന്ദ്രന്‌ മറ്റു ചുമതലകളൊന്നുമില്ലാതെവരുകയും സ്വർഗസ്ത്രീകളുടെ മാറിൽ അലങ്കാരക്കുറി വരയ്ക്കുന്ന കാര്യത്തിൽ വൈദഗ്ധ്യം നേടാനാനാവുകയും ചെയ്തു!}

പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
"ഭാനുകുലകുമുദിനീഭാസുരശശാങ്കൻ
 മാനനീയഹരിപദമാനനതല്പരൻ
 വാരിധിമേഖലയാകും പാരിടമഖിലം
 സ്വൈരം പാലിച്ചു തന്നുടെ സാകേതസമാനം
 അംബരചരതരുണീ ആനനപങ്കജ-
 ചുംബിതകീർത്തികലാപരൻ അംബരീഷഭൂപൻ
 പല്ലവാഗിമാരാം നിജവല്ലഭമാരോടുംകൂടി
 കല്യരാമമാത്യരോടും കൗതുകേന വാണൂ"
{സൂര്യവംശമാകുന്ന ആമ്പൽപ്പൊയ്കയിൽ വിളങ്ങുന്ന ചന്ദ്രനും, മാനിക്കപ്പെടേണ്ടുന്നവനും, വിഷ്ണുപാദസേവാതൽപ്പരനും, ദേവസ്ത്രീകളാൽ പാടിപ്പുകഴ്ത്തപ്പെടുന്നതും ആകാശത്തോളം ഉയർന്നതുമായ കീർത്തിയുള്ളവനുമായ അംബരീഷമഹാരാജാവ് തന്റെ സാകേതരാജ്യം എന്നതുപോലെതന്നെ സമുദ്രാതിർത്തിയായ ഭൂമിയെ മുഴുവനും പാലിച്ചുകൊണ്ട് തളിർമേനികളായ തന്റെ വല്ലഭമാരോടും ശ്രേഷ്ഠരായ മന്ത്രിമാരോടും കൂടി സസുഖം വാണു.}

-----(തിരശ്ശീല)-----

2011 ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

തെക്കൻ രാജസൂയം പുറപ്പാട്, മേളപ്പദം

രംഗത്ത്- ശ്രീകൃഷ്ണൻ(മുടിവെച്ച കുട്ടിത്തരം പച്ചവേഷം), രുഗ്മിണി(കുട്ടിത്തരം സ്ത്രീവേഷം), സത്യഭാമ(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:കാമോദരി
"ലോലംബതുല്യരുചിരാകൃതിരാത്തമോദം
 നീലാംബരേണ നിജമന്ത്രിവരൈരുദാരൈഃ
 ആലംബനോഹി ജഗതാമരവിന്ദനേത്ര-
 സ്സോലം നിജേ പുരവരേ വവൃതേ മഹാത്മാ"
{കറുത്തനിറമാർന്നതും മനോഹരവുമായ രൂപത്തോടുകൂടിയവനും ലോകത്തിനൊക്കെ ആധാരനായുള്ളവനും താമരക്കണ്ണനും മഹാത്മാവുമായ ശ്രീകൃഷ്ണൻ ബലഭദ്രനോടും പത്നിമാരോടും മന്ത്രിമാരോടുംകൂടി ആനനന്ദത്തോടുകൂടി സ്വന്തം പുരത്തിൽ വസിച്ചു.}

പദം-രാഗം:കാമോദരി, താളം:ചെമ്പട
"സാമോദം സാരസനേത്രൻ രേമേ നിജപുരേ
 ഭാമാവദനകുമുദസോമായിതനനഘൻ
 ശ്യാമളമഞ്ജുളകായൻ കാമസ്വരൂപൻ
 പാദപല്ലവവിനതപാതകവിമോചനൻ
 യാദവകുലതിലകൻ മാധവനമേയൻ
 വൃഷ്ണിവരവീരരൊടും കൃഷ്ണനത്യുദാരൻ
 കുണ്ഡലമണ്ഡിതഗണ്ഡൻ ചണ്ഡവൈരിഖണ്ഡനൻ
 ലോലലോലവനമാലിപാലിപാലിതമുനിനിവഹൻ
 ചാരുപീതാംബരധരൻ വാരിജനാഭൻ"
{സത്യഭാമയുടെ മുഖമാകുന്ന ആമ്പൽപ്പൂവിന് ചന്ദ്രനായുള്ളവനും, അനഘനും, കറുത്തതും കോമളവുമായ ശരീരത്തോടുകൂടിയവനും, കാമസ്വരൂപനും, പദതളിരിൽ വന്ദിക്കുന്നവരെ പാപങ്ങളിൽനിന്നും മോചിപ്പിക്കുന്നവനും, യാദവകുലത്തിന് തിലകമായുള്ളവനും, അമേയനും, മാധവനും, ഏറ്റവും ദയാലുവായുള്ളവനും, കുണ്ഡലങ്ങളാൽ തിളങ്ങുന്ന കവിളുകളോടുകൂടിയവനും, ഘോരവൈരികളെ നശിപ്പിക്കുന്നവനും, ലോലലോലമായ വനമാല ധരിക്കുന്നവനും, പാലിക്കപ്പെടുന്നവരായ മുനികളോടുകൂടിയവനും, മനോഹരമായ പീതാബരം ധരിക്കുന്നവനും, താമരക്കണ്ണനുമായ ശ്രീകൃഷ്ണൻ വീരന്മാരായ വൃഷ്ണിശ്രേഷ്ഠന്മാരോടൊത്ത് സന്തോഷത്തോടുകൂടി വസിച്ചു.}

നിലപ്പദം-
"ദേവദേവ ഹരേ കൃപാലയ ദേവദേവ ഹരേ
 ദേവ രിപുവനദാവ ജയ വസുദേവനന്ദന പാഹി സതതം
 വാരിജദളനിഭലോചന ശൗരേ
 വാരണതാപവിമോചന രണദാരിതഘോരദശാനന"
{ദേവദേവാ, ഹരേ, കൃപാലയാ, ദേവദേവാ, ഹരേ, ദേവാ, ശത്രുക്കളാകുന്ന കാടിന് കാട്ടുതീയായുള്ളവനേ, ജയിച്ചാലും. വസുദേവപുത്രാ, താമരയിതൾക്കൊത്ത കണ്ണുകളോടുകൂടിയവനേ, ശൗരേ, ഗജേന്ദ്രനെ ദുഃഖത്തിൽനിന്നും രക്ഷിച്ചവനേ, ഘോരനായ രാവണനെ യുദ്ധത്തിൽ വധിച്ചവനേ, ദേവദേവാ, സദാ രക്ഷിച്ചാലും.}

മേളപ്പദം-('മഞ്ജുതര' എന്ന അഷ്ടപദിക്ക് പകരമായുള്ളത്)
അനുപല്ലവി:
"തുഹിനകരസദ്ദൃശമുഖി തുഹിനഗിരികന്യേ
 മഹിതസുരവരനികരപൂജിതേ ധന്യേ"
പല്ലവി:
"മഹിഷഹാരിണീ പാഹി മാത്തുരധീശേ "
ചരണം1:
"ജലദരുചിരാംഗി ധൃതഖേടകകൃപാണേ
 വലവൈരിവൈരിവരസഞ്ചയനിഷൂദനേ"
("മഹിഷഹാരിണീ പാഹി മാത്തുരധീശേ ")
ചരണം2:
"കനകരുചിരുചിരതരമൃദുളചേലേ
 വനജഭവഭവവിനുതദിവ്യലീലേ"
("മഹിഷഹാരിണീ പാഹി മാത്തുരധീശേ ")
ചരണം3:
"മഞ്ജുമണിമഞ്ജീരശിഞ്ജിതസുചരണേ
 മഞ്ജുളശുകാംഗനാമധുരതരവചനേ"
("മഹിഷഹാരിണീ പാഹി മാത്തുരധീശേ ")
ചരണം4:
"കുണ്ഡലയുഗാഞ്ചിതസുഗണ്ഡയുഗളേ
 ചണ്ഡികേ കുരു മംഗളം സർവ്വമംഗളേ"
("മഹിഷഹാരിണീ പാഹി മാത്തുരധീശേ ")
{ചന്ദ്രസദൃശമുഖീ, ഹിമവാന്റെ കന്യകേ, മഹാത്മാക്കളായ ദേവശ്രേഷ്ഠന്മാരാൽ പൂജിക്കപ്പെടുന്നവളേ, ധന്യേ, മഹിഷാസുരനെ നശിപ്പിച്ചവളേ, മാത്തുരിൽ അധിവസിക്കുന്നവളേ, രക്ഷിച്ചാലും. കാർമേഘനിറമാർന്ന മനോഹരമെനിയോടുകൂടിയവളേ, ഗദയും വാളും ധരിക്കുന്നവളേ, ശത്രുശ്രേഷ്ഠന്മാരെ നശിപ്പിക്കുന്നവളേ, സ്വർണ്ണത്തിന്റെ ശോഭയേക്കാൾ ശോഭിക്കുന്നതായ പട്ട് ഉടുത്തവളേ, ബ്രഹ്മപുത്രനാലും വന്ദിക്കപ്പെടുന്നവളേ, ദിവ്യലീലകളാടുന്നവളേ, മനോഹരവും രത്നാലംകൃതവുമായ കാൽച്ചിലമ്പുകൾ കിലുങ്ങുന്നതായ നല്ല പാദങ്ങളോടുകൂടിയവളേ, പെൺകുയിലിന്റെ മനോഹരമായ ഗാനം പോലെ ഏറ്റവും മധുരമായ ശബ്ദത്തോടുകൂടിയവളേ, കുണ്ഡലങ്ങളാൽ തിളങ്ങുന്നതായ നല്ല കവിളുകളോടുകൂടിയവളേ, ചണ്ഡികേ, സർവ്വമംഗളേ, മംഗളത്തെ ചെയ്താലും.}

-----(തിരശ്ശീല)-----

2011 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

നരകാസുരവധം പുറപ്പാട്

രംഗത്ത്- ശ്രീകൃഷ്ണൻ(മുടിവെച്ച ഇടത്തരം പച്ചവേഷം), കൃഷ്ണപത്നിമാർ(2കുട്ടിത്തരം സ്ത്രീവേഷങ്ങൾ)

ശ്ലോകം-രാഗം:ശങ്കരാഭരണം
"സജലദനീലസ്സർവ്വലോകൈകനാഥോ
 നിജസുതവനിതാഭിസ്സാകമാനന്ദമൂർത്തിഃ
 അരമത പുരവര്യേ ദ്വാരകാനാമധേയേ
 നതജനസുഖദായീ വാസുദേവോ മഹാത്മ"
{കാർമേഘത്തെപ്പോലെ നീലനിറമാർന്നവനും സർവ്വലോകങ്ങൾക്കും ഏകനാഥനും ഭക്തജനങ്ങൾക്ക് സകലസുഖങ്ങളേയും പ്രദാനംചെയ്യുന്നവനും മഹാത്മാവുമായ വാസുദേവൻ പുരികളിൽ ശ്രേഷ്ഠമായ ദ്വാരകാപുരിയിൽ പതിവ്രിതകളായ സ്ത്രീകളോടോപ്പം ആനന്ദമൂർത്തിയായി രമിച്ചു.}

പദം-രാഗം:ശങ്കരാഭരണം
"അരമത നിജനഗരേ കമലാരമണൻ മധുമഥനൻ
 സരസിജദളനയനൻ സുരുചിരമരതകമണിവർണ്ണൻ
 നതജനസന്താനൻ നാരദനുതബഹുവിധലീലൻ
 ലീലാധൃതശൈലൻ നിരുപമ നീലാംബരസഹജൻ"
{ലക്ഷ്മീപതിയും മധുമഥനനും താമരക്കണ്ണനും മരതകരത്നവർണ്ണനും ഭക്തജനങ്ങൾക്ക് കല്പവൃക്ഷമായവനും നാരദാതികളാൽ വന്ദ്യനും നിരുപമനും ബലരാമസഹജനുമായ ശ്രീകൃഷ്ണൻ സ്വന്തം പുരിയിൽ രമിച്ചു.}

-----(തിരശ്ശീല)-----

2011 ജൂലൈ 18, തിങ്കളാഴ്‌ച

രുഗ്മിണീസ്വയംവരം പുറപ്പാട്

രംഗത്ത്-ഭീഷ്മകൻ(കുട്ടിതരം പച്ചവേഷം)

ശ്ലോകം-രാഗം:ഭൈരവി
"ആസീദശേഷ ധരണീപതിചക്ര ചക്ര-
 വിക്രാന്തവിശ്രുതയശഃ പ്രഥിതപ്രഭാവഃ
 രാജാ നിജദ്രവിണ നിർജ്ജിത രാജരാജ
 ഭൂതിവ്രജോ ജഗതി ഭീഷ്മകനാമധേയഃ"
{രാജാക്കന്മാരുടെ കൂട്ടത്തിൽ അതിപരാക്രമിയും, പരന്ന യശസ്സുള്ളവനും, രാജാക്കന്മാർക്കും തങ്ങളുടെ ശക്തിയാൽ ജയിക്കാനാകാത്തതിനാൽ രാജരാജൻ എന്ന് ഖ്യാതിയുള്ളവനും, ബലശാലിയും, ഭീഷ്മകൻ എന്നുപേരോടുകൂടിയവനുമായ ഒരു രാജാവ് ഭൂതിവ്രജത്തിൽ വസിച്ചുവന്നു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
"ധർമ്മശീല ശിഖാമണി ധൈര്യവാൻ ഭീഷ്മകൻ
 നിർമ്മലാംഗൻ നിജപുരേ സമ്മോദേന വാണു
 ശ്രീനായക പദാംഭോജം സാനന്ദം ചിന്തിച്ചു
 മാനസതാരിങ്കൽ സദാ മാനനീയശീലൻ"
{ധർമ്മശീലന്മാരുടെ മകുടരത്നവും ധൈര്യവാനും നിർമ്മലാംഗനും മാനിക്കപ്പെടേണ്ടുന്ന ശീലഗുണങ്ങളോടുകൂടിയവനുമായ ഭീഷ്മകൻ മഹാവിഷ്ണുവിന്റെ പാദപത്മങ്ങളെ സദാ മാനസതാരിൽ സസന്തോഷം ചിന്തിച്ചുകൊണ്ട് തന്റെ പുരിയിൽ സുഖമായി വാണു.}

-----(തിരശ്ശീല)-----

2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

ദക്ഷയാഗം പുറപ്പാട്

രംഗത്ത്-ദക്ഷൻ(കുട്ടിത്തരം പച്ചവേഷം), വേദവല്ലി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ഭൈരവി
“അംഭോജാസനനന്ദന സ്സുരജനൈർജ്ജംഭാരിമുഖ്യൈസ്സദാ
 സംഭാവ്യസ്സുകൃതീ കൃതി ശ്വശൂരതാം ശംഭോരിഹ പ്രാപ്തവാൻ
 ദക്ഷോ നാമ പുരാ കിലാഖിലകലാദക്ഷ പ്രജാനാം പതിർ-
 ല്ലക്ഷ്മീശാഭിമതോ ഗുണൈരനുപമൈരാസീദസീമദ്യുതിഃ”
{ബ്രഹ്മപുത്രനും ഇന്ദ്രാദികളായ സുരജനങ്ങളാൽ ബഹുമാനിക്കപ്പെടുന്നവനും സുകൃതിയും പണ്ഡിതനും ശംഭുവിന്റെ ഭാര്യാപിതാവെന്ന പദവി ലഭിച്ചവനും സകലകലാനിപുണനും അനുപമമായ ഗുണങ്ങളാൽ ലക്ഷ്മീശനുപോലും അഭിമതനും അതിരുറ്റ കാന്തിയോടുകൂടിയവും ദക്ഷനെന്നു നാമമുള്ളവനുമായ പ്രജാപതി പണ്ട് ഉണ്ടായിരുന്നു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
“ഭാഗധേയവാരിരാശി ഭാസുരശരീരൻ
 യോഗമാർഗ്ഗവിശാരദൻ യോഗശാലിവീരൻ
 സാധുലോകചിന്താമണി ചാരുതരശീലൻ
 ബാധിതവിരോധിജാലൻ ബന്ധുജനപാലൻ
 ധർമ്മകർമ്മപരായണൻ താപസമാനിതൻ
 നിർമ്മലമാനസനവൻ നീതിമാൻ വിനീതൻ
 വേദശാസ്ത്രാദികോവിന്ദൻ വേദവല്ലീജാനി
 മേദുരകല്യാണം വാണു മോദമോടു മാനി”
{ഭാഗ്യസമുദ്രവും സുന്ദരനും യോഗമാർഗ്ഗവിശാരദനും യോഗശാലിയും വീരനും സാധുജനങ്ങൾക്ക് അഭീഷ്ടദായിയായ രത്നത്തിനുസമാനനും സുശീലനും ശത്രുവിജയിയും ബന്ധുജനങ്ങളെ പാലിക്കുന്നവനും ധർമ്മകർമ്മനിഷ്ഠനും താപസന്മാരാൽ ബഹുമാനിക്കപ്പെടുന്നവനും പരിശുദ്ധമാനസനും നീതിമാനും വിനീതനും വേദശാസ്ത്രാദികളിൽ പണ്ഡിതനും വേദവല്ലീവല്ലഭനും അഭിമാനിയുമായ ആ ദക്ഷപ്രജാപതി സർവ്വമംഗളങ്ങളോടുംകൂടി മോദത്തോടെ വസിച്ചു.}

 -----(തിരശ്ശീല)-----

2010 നവംബർ 15, തിങ്കളാഴ്‌ച

കല്യാണസൌഗന്ധികം പുറപ്പാട്

രംഗത്ത്-പാണ്ഡവരും പാഞ്ചാലിയും

ശ്ലോകം-രാഗം:ശങ്കരാഭരണം
“പ്രാപ്തം പാശുപതാസ്ത്രമീശകൃപയാ യാതേര്‍ജ്ജുനേ ധര്‍മ്മഭൂ:
 ശൃണ്വാന്‍ പുണ്യകഥാശ്ച കര്‍ണ്ണമധുരാസ്സതഭി: സദാ വര്‍ണ്ണിതാ:
 ഘോരാരാതിവിഹിംസനോദ്യതമനാ: കോദണ്ഡവാന്‍ കാനനേ
 രേമേ രാമ ഇവാഭിരാമചരിത: പത്ന്യാസമം സാനുജ:”
{ശ്രീ പരമേശ്വരന്റെ കാരുണ്യത്താല്‍ പാശുപതാസ്ത്രം നേടുവാനായി അര്‍ജ്ജുനന്‍ പോയപ്പോള്‍, ധര്‍മ്മപുത്രന്‍ സജ്ജനങ്ങളാല്‍ സദാ വര്‍ണ്ണിക്കപ്പെടുന്ന പുണ്യകഥകളെ കേട്ടുകൊണ്ടും, ഘോരശത്രുക്കളെ നിഗ്രഹിക്കുവാന്‍ തയ്യാറായി വില്ലേന്തിക്കൊണ്ടും, പത്നിയോടും അനുജരോടും കൂടി കാട്ടില്‍ രാമനേപ്പോലെ സസുഖം വസിച്ചു.}

പദം-രാഗം:ശങ്കരാഭരണം,താളം:ചെമ്പട(ഒന്നാംകാലം)
ചരണം1:
“ചന്ദ്രവംശ ജലനിധി ചാരുരത്നങ്ങളാം
 ചന്ദ്രികാവിശദസഹജോരുകീര്‍ത്തിയുള്ളോര്‍”
ചരണം2:
“ചിന്തചെയ്യുന്നവരുടെ ചീര്‍ത്ത പാപജാലം
 ചന്തമോടകറ്റുവോര്‍ കീര്‍ത്തികൊണ്ടു നിത്യം”
ചരണം3:
“ദുര്‍മ്മദനാം ദുര്യോധനദുര്‍ന്ന്യായേന കാട്ടില്‍
 ധര്‍മ്മസുതാദികള്‍ മുനിധര്‍മ്മമാചരിച്ചു”
ചരണം4:-രാഗം:തോടി,താളം:ചെമ്പട(രണ്ടാം കാലം)
“ഇന്ദുമൌലിസേവചെയ്യാനിന്ദ്രജന്‍ പോയപ്പോള്‍
 മന്ദതയകന്നു തീര്‍ത്ഥവൃന്ദാടനം ചെയ്തു.”
{ചന്ദ്രവംശമാകുന്ന സമുദ്രത്തിലുണ്ടായ മനോഹര രത്നങ്ങളും, നിലാവുപോലെ നിര്‍മ്മലവും ജന്മസിദ്ധവുമായ വര്‍ദ്ധിതകീര്‍ത്തിയുള്ളവരും, ആശ്രിതരുടെ വലുതായ പാപകൂട്ടത്തെ തങ്ങളുടെ കീര്‍ത്തികൊണ്ട് നിത്യവും നിശ്ശേഷംഅകറ്റുന്നവരും ആയ ധര്‍മ്മസുതാദികള്‍ ദുര്‍മ്മദനായ ദൂര്യോധനന്റെ ദുര്‍ന്യായം കാരണം കാട്ടില്‍ മുനിധര്‍മ്മമാചരിച്ചു വസിച്ചു. ഇന്ദ്രപുത്രന്‍ ചന്ദ്രകലാധരനെ സേവിക്കാനായി പോയപ്പോള്‍ അവര്‍ മന്ദതയില്ലാതെ തീര്‍ത്ഥാടനം ചെയ്തു സഞ്ചരിച്ചുകൊണ്ടിരുന്നു.}
.
-----(തിരശ്ശീല)-----

2010 സെപ്റ്റംബർ 5, ഞായറാഴ്‌ച

ഉത്തരാസ്വയംവരം പുറപ്പാട്

ഈ ആട്ടകഥയ്ക്കായി പ്രത്യേകമായി പുറപ്പാട് രചിക്കപ്പെട്ടിട്ടില്ല.  
വിരാടനും സുദേഷ്ണയുമായുള്ള ‘കീചകവധം ആട്ടകഥയുടെ പുറപ്പാടുതന്നെയാണ് ആട്ടകഥാകാരന്‍ ഉത്തരാസ്വയംവരത്തിനും നിശ്ചയിച്ചിരിക്കുന്നത്.

2010 ഏപ്രിൽ 2, വെള്ളിയാഴ്‌ച

കീചകവധം പുറപ്പാട്

രംഗത്ത്-വിരാടന്‍(കുട്ടിത്തരം പച്ചവേഷം)‍, സുദേഷ്ണ(കിട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
“ആസീദസീമഗുണവാരിനിധിര്യശോഭി-
 രാശാവകാശമനിശം വിശദം വിതന്വന്‍
 ബാഹാബലാനലഹുതാഹിത ഭുമിപാലോ
 രാജാ വിരാട ഇതി വിശ്രുതനാമധേയ‍”
{സീമയില്ലാത്ത ഗുണസമുദ്രമായുള്ളവനും കീര്‍ത്തിധവളിമയാല്‍ ദിക്കുകളെ സര്‍വ്വദാ ശോഭിപ്പിക്കുന്നവനും ശത്രുരാജാക്കന്മാരെ തന്റെ ബാഹുബലമാകുന്ന അഗ്നിയില്‍ ആഹൂതിചെയ്യുന്നവനും വിരാടന്‍ എന്ന് പേരുകേട്ടവനുമായ ഒരു രാജാവുണ്ടായിരുന്നു.}

പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(ഒന്നാം കാലം)
“ഭൂമിപാല ശിഖാമണി ഭൂമിധരവീരന്‍
 ശ്രീമാന്‍ മാത്സ്യമഹീപതി ധീമാന്‍ ധര്‍മ്മശീലന്‍
 ശൌര്യശാലികളാം മന്ത്രിവര്യരോടും കൂടി
 കാര്യചിന്തനവും ചെയ്തു വീര്യവാരാനിധി
 പ്രാജ്യവിഭവങ്ങള്‍ തന്നാല്‍ രാജമാനമാകും
 രാജ്യപാലനവും ചെയ്തു പൂജ്യപൂജാപരന്‍
 മല്ലമിഴിമാരാം നിജ വല്ലഭമാരോടും
 മുല്ലബാണരൂപന്‍ പുരേ ഉല്ലാസേനവാണു”
{രാജാക്കന്മാരില്‍ അഗ്രഗണ്യനും പര്‍വ്വതതുല്യവീരനും ശ്രീമാനും ധീമാനും ധര്‍മ്മശീലനും വീരസമുദ്രവും സജ്ജനസേവാതല്പരനും കാമസദൃശനുമായ മാത്സ്യരാജാവ് ശൌര്യശാലികളായ മന്ത്രിശ്രേഷ്ഠരോടും കൂടി കാര്യാലോചനചെയ്ത് വിഭവസ്മൃദ്ധമായ രാജ്യം തന്നാലാകുംവിധം പ്രജാക്ഷേമകരമായി പരിപാലിച്ചുകൊണ്ട് സുന്ദരിമാരായ സ്വന്തം വല്ലഭമാരോടുകൂടി രാജധാനിയില്‍ ഉല്ലാസത്തോടെ വാണു.}

-----(തിരശ്ശീല)-----

2010 മാർച്ച് 1, തിങ്കളാഴ്‌ച

ദുര്യോധനവധം പുറപ്പാട്

രംഗത്ത്- പാണ്ഡവന്മാര്‍‍‍(പച്ചവേഷങ്ങള്‍)‍, പാഞ്ചാലി‍(സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
“ശ്രീമാന്‍ സധുവിജിത്യ കൃഷ്ണകൃപയാ ഭ്രമണ്ഡലം ഭ്രാതൃഭി-
 സ്സീമാതീതഗുണോടന്യദുര്‍ല്ലഭതരാം സമ്പ്രാപ്തവാന്‍ സമ്പദം
 രാജാ ധര്‍മ്മസുതോ വിധായ വിധിനാ ശ്രീരാജസൂയാദ്ധ്വരം
 ശക്രപ്രസ്ഥപുരേ പുരന്ദരസമൈസ്വരം ന്യവാത്സീത് പുരാ”
{പണ്ട് കൃഷ്ണകൃപയാല്‍ ഭൂമണ്ഡലമൊക്കെ വിജയിച്ച് ശ്രീമാനായ രാജാവ് ധര്‍മ്മസുതന്‍ സഹോദരങ്ങളോടുകൂടി വിധിയാംവണ്ണം രാജസൂയയാഗം നടത്തി ദുര്‍ലഭതരവും സീമാതീതവുമായ ഗുണങ്ങളെ സമ്പാദിച്ചശേഷം ഇന്ദ്രപ്രസ്ഥത്തില്‍ ഇന്ദ്രസമാനനായി സ്വൈരം വസിച്ചു.}
പഞ്ചപാണ്ഡവരും പാഞ്ചാലിയും
പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(ഒന്നാം കാലം)
ചരണം1:
“രാജകുല സമുത്ഭവ|| രാജകുലമൌലി
 രാജമാന ഹീരന്‍സുര|| രാജസമവീരന്‍”         [കലാശം]
ചരണം2:
“വ്യാജയദുവരരൂപ|| ശ്രീജാനികൃപയാല്‍
 ശ്രീജയങ്ങളെ ലഭിച്ചു|| രാജസൂയം ചെയ്തു”      [കലാശം]
ചരണം3:
“രാജീവാക്ഷിയാം പാഞ്ചാലി|| രാജപുത്രിയോടും
 രാജരാജവിഭവനനുജ|| രോടും കൂടി”               [കലാശം]

ചരണം4:-രാഗം:തോടി, താളം:ചെമ്പട(രണ്ടാം കാലം)
“പൂജനീയന്മാരെ നിത്യം|| പൂജചെയ്തു നിജ-
 രാജധാനിയതില്‍ ധര്‍മ്മ|| രാജസൂനു വാണു”  [കലാശം]
{രാജകുലോല്‍ഭവനും രാജകുലമൌലിയും രാജമാനഹീരനും ഇന്ദ്രസമവീരനുമായ ധര്‍മ്മരാജസൂനു, യദുവരനായ ശ്രീകൃഷ്ണന്റെ കൃപയാല്‍ ഐശ്വര്യപ്രദങ്ങളായ ജയങ്ങളെ ലഭിച്ച്, രാജസൂയയാഗവും ചെയ്ത്, താമരക്കണ്ണിയും രാജപുത്രിയുമായ പാഞ്ചാലിയോടും രാജരാജശ്രേഷ്ഠന്മാരായ അനുജന്മാരോടും കൂടി, പൂജനീയന്മാരായവരെ നിത്യം പൂജചെയ്തുകൊണ്ട് സ്വന്തം രാജധാനിയില്‍ വാണു.‍}
-----(തിരശ്ശീല)-----

2010 ഫെബ്രുവരി 3, ബുധനാഴ്‌ച

വടക്കന്‍ രാജസൂയം പുറപ്പാട്

രംഗത്ത്-ധര്‍മ്മപുത്രന്‍(കുട്ടിത്തരം പച്ചവേഷം), പാഞ്ചാലി(കുട്ടിത്തരം സ്ത്രീവേഷം)

വന്ദനശ്ലോകം-രാഗം:കേദാരഗൌള
“ലോകാനന്ദചിദംബരേശ കൃപയാ കീര്‍ത്തിം കലാകേളിഭി:
 പ്രാപ്തംതം ബഹുമാനിതം നൃപവരൈര്‍ നാമ്നാ ച ദാമോദരം
 പുഷ്പോദ്യാനഗൃഹസ്ഥഭൂസുരവരം ശിഷ്യൈസമസ്തൈര്‍വൃതം
 വന്ദേയോഗഗുരും സദാ മമ ഗുരും രംഗേ ജഗന്മോഹനം”
{ലോകാനന്ദസ്വരൂപനായ ചിദംബരേശന്റെ കാരുണ്യത്താൽ കലാവതരണംകൊണ്ടുള്ള യശസ്സിനെ നേടിയവനും രാജാക്കന്മാരാൽ ബഹുമാനിയ്ക്കപ്പെടുന്നവനും അനേകം ശിഷ്യന്മാരോടുകൂടിയവനും യോഗഗുരുവും അരങ്ങിൽ എല്ലാവരുടേയും മനസ്സു കവരുന്നവനും പൂന്തോട്ടത്തില്ലത്ത് വസിയ്ക്കുന്നവനും ബ്രാഹ്മണശ്രേഷ്ഠനും ദാമോദരൻ എന്നുപേരോടുകൂടിയവനുമായ എന്റെ ഗുരുവിനെ എപ്പോഴും ഞാൻ വന്ദിയ്ക്കുന്നു.}

പുറപ്പാട് ശ്ലോകം-രാഗം:ഭൈരവി
“സ്വര്‍ല്ലോകാധിപതുല്യനാം നൃപവരന്‍ ധര്‍മ്മാത്മജന്‍ സോദരൈ-
 ര്‍മ്മല്ലാരേശ്ചരണാബ്ജഭക്തിനിപുണന്‍ കല്യാണവാരാന്നിധി
 സല്ലീലം നിജഭാര്യയാ രുചിരയാ പാഞ്ചാലപുത്ര്യാ മുദാ
 സോല്ലാസം നിജമന്ദിരേ സ കുതുകം രേമേ സരാമോ യഥാ”
{ഇന്ദ്രതുല്യനും കൃഷ്ണഭക്തിയില്‍ നിപുണനും ആയ രാജശ്രേഷ്ഠന്‍ ധര്‍മ്മപുത്രന്‍ സോദരരോടും ഭാര്യയായ, ഇഷ്ടപ്രേയസിയായ പാഞ്ചാലപുത്രിയോടുമൊന്നിച്ച് സസന്തോഷം, സോല്ലാസം, സകൌതുകം അവരുടെ മന്ദിരത്തില്‍ വസിച്ചുവന്നു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
ചരണം1:
“ഇന്ദുകലാബുനിധി ചന്ദ്രനാം ധര്‍മ്മജന്‍
 ഇന്ദ്രപ്രസ്ഥേ വാണീടിനാന്‍ ഇന്ദ്രനെന്നപോലെ
 വൃന്ദാരകതുല്യന്മാരാം സോദരന്മാരോടും
 സുന്ദരിയാം കൃഷ്ണയോടും ചേര്‍ന്നു ശോഭിക്കുന്നു”
ചരണം2:
“ദേവദേവനാം വാസുദേവനെ നിയതം
 സേവചെയ്തു ഭക്തിയോടെ മേവീടുന്നു നിത്യം
 മിത്രപൌത്രനാമജാതശത്രുതന്‍ഗുണാപ്തി
 മിത്രവര്‍ഗ്ഗത്തോടും ചേര്‍ന്നു ധാത്രിയില്‍ വിളങ്ങി”
{ചന്ദ്രവംശമാകുന്ന കടലിലെ ചന്ദ്രനായ ധര്‍മ്മജന്‍ ഇന്ദ്രനേപ്പോലെ ഇന്ദ്രപ്രസ്ഥത്തില്‍ വാഴുന്നു. സോദരന്മാരോടും സുന്ദരിയായ കൃഷ്ണയോടും കൂടി ശോഭിക്കുന്നു. ദേവദേവനായ വാസുദേവനെ നിത്യവും സേവചെയ്തു് ഭക്തിയോടെ വാഴുന്നു. സൂര്യപൌത്രനായ അര്‍ജ്ജുനനോടും മറ്റു മിത്രങ്ങളോടും കൂടി ഭൂമിയില്‍ വിളങ്ങി.}

-----(തിരശ്ശീല)-----

2009 ഒക്‌ടോബർ 21, ബുധനാഴ്‌ച

സുഭദ്രാഹരണം പുറപ്പാട്


രംഗത്ത്-ഇന്ദ്രന്‍‍(കുട്ടിത്തരം പച്ചവേഷം), ഇന്ദ്രാണി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ഭൈരവി
“കാന്താജനൈസ്സഹ നിതാന്തമദാന്ധഭൃംഗ
 ഝംകാരപൂരിത സുവർണ്ണലതേ നിശാന്തേ
 സന്താനപല്ലവസുമാവലികേളിതല്പേ
 സന്തോഷിതസ്സുരപതി സ്സതുജാതരേമേ”‍
{സുവർണ്ണവല്ലികളിൽ ഏറ്റവും മദിച്ച വണ്ടുകളുടെ മൂളൽനിറഞ്ഞതായ  രാത്രിയിൽ ദേവരാജവായ ഇന്ദ്രൻ കല്പവൃക്ഷത്തിന്റെ പൂക്കൾ വിതറിയ കിടക്കയിൽ തന്റെ കാന്തകളുമായി വളരെ സന്തോഷത്തോടുകൂടി രമിച്ചു.}

പദം-
പ്രത്യേകമായി കവി പുറപ്പാട് പദം രചിച്ചിട്ടില്ല. സാധാരണയായി രാവണോത്ഭവം കഥയുടെ പുറപ്പാട് പദമായ ‘സ്വര്‍ല്ലോകാധിപതി ശചീവല്ലഭനമലന്‍’ എന്നത് ഇവിടെ ഉപയോഗിക്കുകയാണ് പതിവ്.
-----(തിരശ്ശീല)-----

2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ലവണാസുരവധം പുറപ്പാട്


രംഗത്ത്-ശ്രീരാമന്‍‍‍‍(കുട്ടിത്തരം മുടിവെച്ച പച്ചവേഷം), സീത‍(കുട്ടിത്തരം സ്ത്രീവേഷം), ലക്ഷമണന്‍‍(കുട്ടിത്തരം മുടിവെച്ച പച്ചവേഷം)

ശ്ലോകം-രാഗം:ഭൈരവി
“സാകേതേ മിഥിലാധിപസ്യ സുതയാ സമ്പന്നസൌഭാഗ്യയാ
 സര്‍വ്വോല്‍കൃഷ്ടഗുണൈസ്സഹാനുജവരൈര്‍വ്വീരശ്രിയാചാന്വിത:
 സാനന്ദം വിജഹാര കോസലസുതാഹൃല്പത്മബാലാതപോ
 രാമസ്സര്‍വ്വജനാനുകൂലകൃതിമാനിന്ദീവരശ്യാമള:”‍
{കൗസല്യയുടെ ഹൃദയമാകുന്ന താമരയ്ക്ക്‌ ഉദയസൂര്യശോഭ പോലെയുള്ളവനും, സർവ്വജനങ്ങൾക്കും സന്തോഷമുണ്ടാക്കുന്ന കർമ്മങ്ങൾ ചെയ്യുന്നവനും കരിങ്കൂവളപ്പൂപോലെ കറുപ്പുനിറമാർന്നവനുമായ ശ്രീരാമചന്ദ്രൻ സൗഭാഗ്യസമ്പന്നയും മിഥിലാധിപന്റെ പുത്രിയുമായ സീതാദേവിയോടും എല്ലാത്തിലും ഉത്കൃഷ്ടമായ ഗുണങ്ങളിണങ്ങിയവരും ശ്രേഷ്ഠരുമായ അനുജന്മാരോടും കൂടി സാകേതത്തിൽ വീരശ്രീയോടെ ആനന്ദവാനായി വിഹരിച്ചു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
“മംഗലഗുണസാഗരം ശൃഗാരരസനിലയം
 സംഗരജിതരാവണം ശ്രീരാമചന്ദ്രം
 ദിനകരകുലരത്നം ദീനജനാവനയത്നം
 ദാനജിതസുരരത്നം ശ്രീരാമചന്ദ്രം
 സജലജലദവര്‍ണ്ണം സതതമാനന്ദപൂര്‍ണ്ണം
 വിജിതാനംഗലാവണ്യം ശ്രീരാമചന്ദ്രം
 സരസിജദളനേത്രം ശരദിന്ദുസമവക്ത്രം
 ശരജിതദശവക്ത്രം ശ്രീരാമചന്ദ്രം”
{സത്ഗുണസമുദ്രവും, ശ്രൃംഗാരഭാവത്തിന്‌ ആവാസസ്ഥാനവും, യുദ്ധത്തിൽ രാവണനെ ജയിച്ചവനുമായ ശ്രീരാമചന്ദ്രൻ. സൂര്യവംശരത്നവും, ദീനന്മാരെ രക്ഷിയ്ക്കാൻ പ്രയത്നിയ്ക്കുന്നവനും, ദാനത്തിൽ ചിന്താമണീരത്നത്തെ അതിശയിപ്പിക്കുന്നവനുമായ ശ്രീരാമചന്ദ്രൻ. കാർമേഘനിറമാർന്നവനും, എപ്പോഴും സന്തോഷപൂർണ്ണനും, കാമനെജയിച്ച സൗന്ദര്യത്തോടുകൂടിയവനുമായ ശ്രീരാമചന്ദ്രൻ. താമരപ്പൂവിതൾ പോലെയുള്ള കണ്ണുകളോടുകൂടിയവനും, ശരത്കാലചന്ദ്രനൊത്ത മുഖത്തോടുകൂടിയവനും, ശരങ്ങളെക്കൊണ്ട് ദശമുഖനെ വെന്നവനുമായ ശ്രീരാമചന്ദ്രൻ വിളങ്ങുന്നു.}
-----(തിരശ്ശീല)-----

2009 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ബാലിവിജയം പുറപ്പാട്

രംഗത്ത്-ഇന്ദ്രന്‍‍(കുട്ടിത്തരം പച്ചവേഷം), ഇന്ദ്രാണി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ഭൈരവി
“ലക്ഷ്മീനാഥേന പൂര്‍വ്വം ത്രിഭുവനഗുണരുണാ ശിക്ഷിതേ മാലിസംജ്ഞേ
 രക്ഷോനാഥേ സുമാലിപ്രഭൃതിഷ്ഠ ച ഗതേഷ്വാശു പാതാളലോകം
 യക്ഷാധീശേ ച ലങ്കാമധിവസതി മുദാ സംയുതേ താതവാചാ
 സക്ഷേയോ ദേവവൃന്ദൈരവസദപി സഹസ്രേക്ഷണോ നാകലോകേ”
{ലക്ഷ്മീനാഥനായ മഹാവിഷ്ണു പണ്ട് ത്രിഭുവനരക്ഷണാര്‍ത്ഥം മാലിയെ വധിച്ചതിനാല്‍ രാക്ഷസനാഥനായ മാല്യവാന്‍, സുമാലി ആദിയായുള്ളവരുമായി പാതാളലോകത്തിലേയ്ക്ക് പോയി. താതനായ വിശ്രേസവസ്സിന്റെ നിര്‍ദ്ദേശാനുസ്സരണം യക്ഷാധീശനായുള്ള വൈശ്രവണന്‍ രാക്ഷസരാല്‍ ഉപേക്ഷിക്കപ്പെട്ട ലങ്കയില്‍ പോയി സസുഖം അധിവസിച്ചു. സഹസ്രേക്ഷണന്‍ ദേവവൃന്ദത്തോടുകൂടി ക്ഷേമത്തോടെ നാകലോകത്തില്‍ വസിച്ചു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
“നാകലോകവാസിജന നായകനാമിന്ദ്രന്‍
 പാകവൈരി സര്‍വ്വലോകപാലകരില്‍ മുമ്പന്‍
 പുണ്യകര്‍മ്മം ചെയ്തീടുന്ന പൂരുഷര്‍ക്കുമേലില്‍
 പൂര്‍ണ്ണസുഖം നല്‍കും ദേവപുംഗവന്മഹാത്മാ
 ദേവമുനിഗന്ധര്‍വ്വാദിസേവിത ചരണന്‍
 ദേവദേവപാദപത്മസേവകനുദാരന്‍
 കേളിയേറുമിന്ദ്രാണിയാം നാളികാക്ഷിതന്നെ
 ലാളനവും ചെയ്തു നല്ല മേളമോടുവാണു”
{നാകലോകവാസികളായ ജനങ്ങളുടെ നായകനും, അസുരവൈരിയും, ലോകപാലകരില്‍ മുമ്പനും, പുണ്യകര്‍മ്മം ചെയ്യുന്ന ജനങ്ങള്‍ക്ക് പൂര്‍ണ്ണസുഖം നല്‍കുന്ന ദേവശ്രേഷ്ഠനും, മഹാത്മാവും, ദേവമുനിഗന്ധര്‍വ്വാദികളാല്‍ സേവിക്കപ്പെടുന്ന ചരണങ്ങളോടു കൂടിയവനും, ദേവദേവനായ വിഷ്ണുവിന്റെ പാദപത്മസേവകനും, ഉദാരനും ആയ ദേവേന്ദ്രന്‍ താമരയിതളിനൊത്ത കണ്ണുകളോടുകൂടിയവളായ ഇന്ദ്രാണിയെ ലാളിച്ചുകൊണ്ട് സന്തോഷത്തോടെ വസിച്ചു.} 
-----(തിരശ്ശീല)-----

2009 ജൂൺ 26, വെള്ളിയാഴ്‌ച

രാവണോത്ഭവം പുറപ്പാട്

രംഗത്ത്-ഇന്ദ്രന്‍(കുട്ടിത്തരം പച്ചവേഷം), ഇന്ദ്രാണി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ഭൈരവി
“വിശ്വോല്‍കൃഷ്ടവരപ്രതാപമഹിമാ നിശ്ശേഷശത്രൂന്‍ പുരാ
 നിര്‍ജ്ജിത്യോഗ്രതരാന്‍ സുരാസുരമൃധേ ഘോരേ സുരാധീശ്വര:
 വിര്യോദഗ്രഭുജോഷ്മളസ്സുരജനൈസ്സാകം ത്രിലോകീമവന്‍
 സ്വൈരം സ്വര്‍വ്വനിതാജനൈസ്സുരപുരേ ചക്രേ നിവാസം മുദാ”
{പണ്ട് സർവോത്കൃഷ്ടമായ വരപ്രതാപമഹിമയോടുകൂടിയ ദേവേന്ദ്രൻ അതിശക്തന്മാരായ ശത്രുക്കളെ ഘോരമായ ദേവാസുരയുദ്ധത്തിൽ തോൽപ്പിച്ചതിന്റെ ശേഷം വീര്യവർദ്ധിതമായ കൈക്കരുത്തോടുകൂടി മറ്റുദേവന്മാരോടൊപ്പം ത്രൈലോക്യം സംരക്ഷിച്ചുകൊണ്ട് ദേവസ്ത്രീകളുമായി സ്വർഗത്തിൽ സുഖമായി താമസിച്ചു.}

പദം-രാഗം:ഭൈരവി, താളം:ചമ്പട
“സ്വര്‍ല്ലോകാധിപതി ശചീവല്ലഭനനഘന്‍
 ഉല്ലാസയുതമാനസന്‍ കല്യാണനിലയന്‍
 കല്യമതി സുരജനതല്ലജനമലന്‍
 മല്ലികാശരോപമാനന്‍ മല്ലവിലോചനന്‍
 ബന്ധുരതരാംഗിമാരാം പന്തണിമുലമാരുടെ
 അന്തരംഗേ വസിച്ചീടും സിന്ധുരഗമനന്‍
 ശത്രുജനങ്ങളെയെല്ലാം ചീര്‍ത്തരണംതന്നില്‍
 മിത്രപുത്രാലയേ ചേര്‍ത്തിട്ടെത്രയുമുദാരന്‍
 പന്നഗശയനകൃപാധന്യനുരുകീര്‍ത്ത്യാ
 ഉന്നതനമരപുരിതന്നില്‍ വാണീടിനാന്‍”
{സ്വർഗ്ഗലോകനാഥനും, ശചീദേവിയുടെ ഭർത്താവും, പാപഹീനനും, ഉല്ലസിയ്ക്കുന്ന മനസ്സോടുകൂടിയവനും, മംഗളങ്ങൾക്ക് ഇരിപ്പിടമായവനും, സന്മനസ്സുള്ളവനും, ദേവശ്രേഷ്ഠനും, പരിശുദ്ധനും, കാമതുല്യനും, താമരക്കണ്ണനും, അതിസുന്ദരശരീരികളും പന്തിനൊക്കുന്ന മുലകളോടുകൂടിയവരുമായ സ്ത്രീകളുടെ മനസ്സിൽ വാഴുന്നവനും, ആനയെപ്പോലെ നടക്കുന്നവനും, ഏറ്റവും ദയാലുവുമായ ദേവേന്ദ്രൻ ശത്രുക്കളെയെല്ലാം ഘോരയുദ്ധത്തിൽ യമപുരിയിലയച്ചിട്ട് വലിയ യശസ്സോടുകൂടി വിഷ്ണുകൃപകൊണ്ട് ധന്യനായി ദേവപുരിയിൽ വസിച്ചു.}

-----(തിരശ്ശീല)-----