2011, ഡിസംബർ 24, ശനിയാഴ്‌ച

കിരാതം പുറപ്പാട്

രംഗത്ത്-അർജ്ജുനൻ(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:ഭൈരവി
"ഉള്ളത്തിൽക്കപടങ്ങളെന്നതറിയാതപ്പാണ്ഡവന്മാർ പരം
 
കള്ളചൂതതിനാല്‍ സുയോധനനൃപന്‍‌തന്നോടു തോറ്റെത്രയും
 മുള്ളും കല്ലുകളും നിറഞ്ഞ തിമിരേ ദ്വൈതാടവീതന്നുടെ-
 യുള്ളിൽപുക്കു നടന്നു താപമൊടു പന്തീരാണ്ടിതേവം പുരാ"
{പണ്ട്, ഉള്ളിൽ കാപട്യമില്ലാത്തവരായ ആ പാണ്ഡവർ ഏറ്റവും കപടമായുള്ള ചൂതുകളിയിൽ സുയോധനരാജാവിനോട് തോറ്റ് ഏറെ മുള്ളും കല്ലുകളും ഇരുട്ടും നിറഞ്ഞ ദ്വൈതവനത്തിനുള്ളിൽ പ്രവേശിച്ച് ദുഃഖത്തോടുകൂടി ഇപ്രകാരം പന്തീരാണ്ട് സഞ്ചരിച്ചു.}

പദം-
ആട്ടക്കഥാകാരൻ പുറപ്പാടിനായി പ്രത്യേകം പദം രചിച്ചിട്ടില്ല. കല്യാണസൗഗന്ധികം പുറപ്പാടിന്റെ
'ചന്ദ്രവംശ ജലനിധി ചാരുരത്നങ്ങളാം' എന്ന പദമാണ് ഇവിടെയും ഇപയോഗിക്കാറുള്ളത്.
-----(തിരശ്ശീല)-----

2 അഭിപ്രായങ്ങൾ:

RamanNambisanKesavath പറഞ്ഞു...

കള്ളചൂത തിനാല്‍ സുയോധനനൃപന്‍
(ഒന്നാം ശ്ലോകത്തില്‍ രണ്ടാമത്തെ വരി.)

മണി,വാതുക്കോടം പറഞ്ഞു...

രമേശേട്ടാ,
നന്ദി...