ആമുഖം


കേരളത്തിന്റെ തനതുകലാരൂപമായ കഥകളിയെ
പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് ഈ ബ്ലോഗ്. മറ്റ് ക്ലാസിക്കല്‍ കലകളെന്നപോലെ കഥകളിയും അതിന്റെ ചിട്ടവട്ടങ്ങളും കഥയും അറിഞ്ഞാല്‍ മാത്രമെനന്നായി ആസ്വദിക്കാനാവുകയുള്ളു. കഥകളിയില്‍ ഇന്ന് അവതരിപ്പിച്ച് വരുന്ന ആട്ടക്കഥകളുടെ കഥാസംഗ്രഹങ്ങളും അതിലെ പദങ്ങളും ആട്ടങ്ങളും അവയുടെ രംഗാവതരണ രീതികളും വിവരിക്കാനുള്ള ഒരു എളിയ ശ്രമമാണിവിടെ നടത്തുന്നത്. കഥകളി അസ്വദിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സഹായമാകുമെന്നു കരുതുന്നു. ഇത് ഗതകാലത്തിലെ മഹാനടന്മാര്‍ക്കും കളിഭ്രാന്തന്മാര്‍ക്കുമായി സമര്‍പ്പിച്ചുകൊള്ളുന്നു. എല്ലാവരും അനുഗ്രഹിച്ചാലും. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ തീര്‍ച്ചയായും അറിയിക്കുക.


സാഹിത്യം(ആട്ടക്കഥ),ശില്പകല(മെയ്ക്കോപ്പ് നിര്‍മ്മാണം),
നെയ്ത്തകല(തുണിത്തര നിര്‍മ്മാണം), ചിത്രകല(മുഖമെഴുത്തും ചുട്ടിയും), ന്യത്തം,നാട്ട്യം,സംഗീതം, മേളം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സമഗ്രകലാരൂപമാണ് കഥകളി. ഇതിന്റെ അടിസ്താനമായ ചിട്ടവട്ടങ്ങളെപറ്റി എന്റേതന്നെ മറ്റൊരു ബ്ലോഗായ കളിഭ്രാന്തിലും മറ്റുചില സൈറ്റുകളിലുമായി വായിക്കാം.അതിനുള്ള ലിങ്കുകള്‍ താഴേക്കൊടുക്കുന്നു.
1.കഥകളിയുടെ പ്രാരംഭ ചടങ്ങുകള്‍
2.കഥകളിയിലെ വേഷങ്ങള്‍(ഭാഗം1)
3.കഥകളിയിലെ വേഷങ്ങള്‍ (ഭാഗം2)
4.കഥകളിയിലെ വേഷങ്ങള്‍(ഭാഗം3)
5.കഥകളിയിലെ ചില കീഴ്വഴക്കങ്ങള്‍
6.കഥകളിയില്‍ ന്യത്യന്യത്തനാട്യാഭിനയങ്ങള്‍
7.കഥകളിയിലെ മുദ്രകൾ
8.കഥകളിമേളം
9.കഥകളിയിലെ താളങ്ങൾ
10.കഥകളി സംഗീതം