2012, ഫെബ്രുവരി 18, ശനിയാഴ്‌ച

രാവണവിജയം പുറപ്പാട്

രംഗത്ത്-വൈശ്രവണൻ(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം^-രാഗം:ശങ്കരാഭരണം
"നിത്യം ശ്രീനീലകണ്ഠാർച്ചന നിരതമതിസ്സിദ്ധവിദ്യാധരണാ-
 മുത്തംസീഭൂതപാദാംബുജയുഗളരുചിഃ ശ്രീനിവാസൈകധാമാ
 അത്യന്തം ശംഖപദ്മാദിഭിരനുപമിതൈഃസാദരം സേവ്യമാനോ
 വിഷ്വക്സേനാഭിഗുപ്തോ നിജനഗരവരേ രാജരാജോ ര രാജ"
{എന്നും ശ്രീപരമേശ്വരന്റെ അർച്ചനയിൽ തല്പരമായ മനസ്സോടുകൂടിയവനും, സിദ്ധരുടേയും വിദ്യാധരന്മാരുടേയും അധിനായകനും, ഐശ്വര്യത്തിന്റെ നിവാസത്തിന് മുഖ്യമായ ഇരിപ്പിടമായുള്ളവനും, അതുല്യങ്ങളായ ശംഖപത്മാദി നവനിധികളാൽ ആദരവോടെ നന്നായി ആശ്രയിക്കപ്പെടുന്നവനും, ചുറ്റും സേനകളാൽ സംരക്ഷിക്കപ്പെടുന്നവനും രാജരാജനുമായ കുബേരൻ തന്റെ ശ്രേഷ്ഠമായ അളകാപുരിയിൽ വിളങ്ങി.}

പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
"പുണ്യജനകുമുദിനീപൂർണ്ണചന്ദ്രലീലൻ
 പുണ്യശാലിശിഖാമണി ഭൂരിമോദമോടെ
 പാർവ്വതീവല്ലഭൻതന്റെ പാദസേവകൊണ്ടു
 സാർവ്വഭൗമവിഭവേന സർവ്വകിന്നരാണാം
 സോദരനാം രാവണന്റെ ദുർന്നയങ്ങളെല്ലാം
 സാദരം നിനച്ചു ചിത്തേ സാധുതരശീലൻ
 ലങ്കയും വെടിഞ്ഞു നിജകിങ്കരരോടൊത്തു
 ശങ്കരാചലേ ഗതശങ്കം വാണീടുമ്പോൾ"
{പുണ്യജനങ്ങളാകുന്ന ആമ്പൽപൊയ്കയ്ക്ക് പൂർണ്ണചന്ദ്രസമാനം വർത്തിക്കുന്നവനും, പുണ്യശാലികളുടെ ശിരോരത്നമായുള്ളവനും, ഏറ്റവും സാധുശീലത്തോടുകൂടിയവനുമായ വൈശ്രവണൻ അനുജനായ രാവണന്റെ ദുർന്നയങ്ങളെയെല്ലാം നന്നായി മനസ്സിൽ വിചാരിച്ചുകൊണ്ട് ലങ്ക ഉപേക്ഷിച്ച് തന്റെ കിങ്കരന്മാരോടൊത്ത് കൈലാസതടത്തിലെത്തി പാർവ്വതീവല്ലഭനായ ശ്രീപരമേശ്വരന്റെ പാദസേവ ചെയ്തുകൊണ്ട് സാർവ്വഭൗമവിഭവങ്ങളോടുകൂടി സർവ്വകിന്നരന്മാരാലും സേവിക്കപ്പെട്ട് ഏറ്റവും സന്തോഷമായും ഭയരഹിതമായും വാണീടുന്നു.}

-----(തിരശ്ശീല)-----
[രംഗത്ത്-വൈശ്രവണൻ(കുട്ടിത്തരം പച്ചവേഷം)

[
^ഈ ശ്ലോകത്തിന് കുബേരപരമായ അർത്ഥത്തിനുപുറമെ ശ്രീപത്മനാഭപരമായും, മഹാരാജപരമായും, കവിപരമായും കൂടി അർത്ഥങ്ങൾ കൽപ്പിക്കാവുന്നതാണ്.

ശ്രീപത്മനാഭപരമായ അർത്ഥം:- എന്നും ശ്രീപരമേശ്വരന്റെ അർച്ചനയിൽ തല്പരമായ മനസ്സോടുകൂടിയവനും, സിദ്ധവിദ്യാധരന്മാരാൽ സംസേവ്യനും, മഹാലക്ഷ്മിയുടെ നിവാസത്തിന് മുഖ്യമായ ഇരിപ്പിടമായുള്ളവനും, അതുല്യങ്ങളായ ശംഖപത്മാദികളാൽ ആദരവോടെ നന്നായി ആശ്രയിക്കപ്പെടുന്നവനും, വിഷ്വക്സേനനെന്ന പാർഷദനാൽ സംരക്ഷിക്കപ്പെടുവനും, ദേവദേവനുമായ ശ്രീപത്മനാഭൻ തന്റെ ശ്രേഷ്ഠമായ അനന്തപുരിയിൽ വിളങ്ങി.

മഹാരാജപരമായ അർത്ഥം:- എന്നും ശ്രീപരമേശ്വരന്റെ അർച്ചനയിൽ തല്പരമായ മനസ്സോടുകൂടിയവനും, സംഗീതപാടവത്താൽ സിദ്ധവിദ്യാധരാദികളെ തലകുനിപ്പിക്കുന്നവനും, ഐശ്വര്യത്തിന്റെ നിവാസത്തിന് മുഖ്യമായ ഇരിപ്പിടമായുള്ളവനും, അതുല്യങ്ങളായ ശംഖപത്മാദി രാജചിഹ്നങ്ങളാൽ ആദരവോടെ നന്നായി ആശ്രയിക്കപ്പെടുന്നവനും, ശ്രീപത്മനാഭനാൽ സംരക്ഷിക്കപ്പേടുന്നവനും, രാജരാജനുമായ സ്വാതിതിരുനാൾ തന്റെ ശ്രേഷ്ഠമായ അനന്തപുരിയിൽ വിളങ്ങി.

കവിപരമായ അർത്ഥം:- എന്നും ശ്രീപരമേശ്വരന്റെ അർച്ചനയിൽ തല്പരമായ മനസ്സോടുകൂടിയവനും, കലാകുശലതയാൽ സിദ്ധവിദ്യാധരാദികളെ തലകുനിപ്പിക്കുന്നവനും, ഐശ്വര്യത്തിന്റെ നിവാസത്തിന് മുഖ്യമായ ഇരിപ്പിടമായുള്ളവനും, രാജലക്ഷണങ്ങളായ ശംഖപത്മാദി രേഖകളാൽ അങ്കിതഗാത്രനായുള്ളവനും, ശ്രീകൃഷ്ണനാൽ സംരക്ഷിക്കപ്പേടുന്നവനുമായ രാജരാജവർമ്മ തന്റെ ശ്രേഷ്ഠമായ നഗരിയിൽ വിളങ്ങി.]

അഭിപ്രായങ്ങളൊന്നുമില്ല: