രംഗത്ത്-ചാണൂരൻ, മുഷ്ടികൻ, ശ്രീകൃഷ്ണൻ, ബലരാമൻ
ശ്ലോകം-രാഗം:ഭൂരികല്യാണി
"ദന്താവളം യുധി നിഹത്യ രണപ്രചണ്ഡ-
മാകൃഷ്യ ദന്തയുഗളം ഖലു ഹസ്തിപാംശ്ച
ഭംഗ്യാ ഗതസ്സഹ ബലസ്സ തു രംഗദേശേ
തം പ്രോചുരുച്ചതരമച്യുതമേത്യ മല്ലഃ"
{യുദ്ധത്തിൽ ഘോരമായി പൊരുതിയ ആനയെ വധിച്ച് രണ്ടുകൊമ്പുകളും ഊരിയെടുത്ത് ആനക്കാരേയും വധിച്ചശേഷം ബലരാമനോടുകൂടി രംഗമണ്ഡപത്തിലേയ്ക്കുചെന്ന ശ്രീകൃഷ്ണനോട് മല്ലൻ ഉച്ചത്തിൽ പറഞ്ഞു.}
മാകൃഷ്യ ദന്തയുഗളം ഖലു ഹസ്തിപാംശ്ച
ഭംഗ്യാ ഗതസ്സഹ ബലസ്സ തു രംഗദേശേ
തം പ്രോചുരുച്ചതരമച്യുതമേത്യ മല്ലഃ"
{യുദ്ധത്തിൽ ഘോരമായി പൊരുതിയ ആനയെ വധിച്ച് രണ്ടുകൊമ്പുകളും ഊരിയെടുത്ത് ആനക്കാരേയും വധിച്ചശേഷം ബലരാമനോടുകൂടി രംഗമണ്ഡപത്തിലേയ്ക്കുചെന്ന ശ്രീകൃഷ്ണനോട് മല്ലൻ ഉച്ചത്തിൽ പറഞ്ഞു.}
ഇടത്തുവശത്തുകൂടി പ്രവേശിക്കുന്ന
ചാണൂരമുഷ്ടികന്മാരും വലതുഭാഗത്തുനിൽക്കുന്ന രാമകൃഷ്ണന്മാരും തമ്മിൽ
കണുന്നതോടെ തമ്മിൽ തിരക്കിനിൽക്കുന്നു.
ചാണൂരൻ:(പുഛിച്ച് മാറിയശേഷം)'നിസാരന്മാരായ ഗോപബാലന്മാരെ, കേൾക്കുക. നോക്കിക്കോ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ചാണൂരൻ പദാഭിനയം ആരംഭിക്കുന്നു.
ചാണൂരൻ:(പുഛിച്ച് മാറിയശേഷം)'നിസാരന്മാരായ ഗോപബാലന്മാരെ, കേൾക്കുക. നോക്കിക്കോ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ചാണൂരൻ പദാഭിനയം ആരംഭിക്കുന്നു.
![]() |
ബലരാമൻ-കലാ:അരുൺ കുമാർ, ശ്രീകൃഷ്ണൻ-കലാ:മുകുന്ദൻ, ചാണൂരൻ-കലാ: ബാലകൃഷ്ണൻ |
ചാണൂരൻ:
പല്ലവി:
"രേ രേ ഗോപാലന്മാരേ വൈകാതെ വീരന്മാരേ വരുവിൻ നേരേ"
അനുപല്ലവി:
"ഗോരസം കവർന്നുതിന്നും ഭീരുക്കളേ നിങ്ങളിന്നു
വീരന്മാരെപ്പോലെ വന്നു പോരിനെതീർത്തതു ചാരുതരം ബത"
("രേ രേ ഗോപാലന്മാരേ വൈകാതെ വീരന്മാരേ വരുവിൻ നേരേ")
{എടാ, എടാ, ഗോപാലന്മാരേ, വീരന്മാരേ, വൈകാതെ നേരെ വരുവിൻ. കഷ്ടം! വെണ്ണ കട്ടുതിന്നുന്ന ഭീരുക്കളേ, നിങ്ങളിന്ന് വീരന്മാരേപ്പോലെവന്ന് യുദ്ധമുണ്ടാക്കിയത് ഏറ്റവും നന്നായിരിക്കുന്നു.}
ശ്രീകൃഷ്ണൻ:
ചരണം1:
"മല്ലന്മാരാകുന്നു നിങ്ങൾ പാർക്കിലെത്രയും
വല്ലവബാലന്മാർ ഞങ്ങൾ സംഗരത്തിന്നു
കല്ല്യരെന്നാലുമിന്നു തുല്യസമരം ചെയ്യുന്നു
കൊല്ലുവെൻ നിങ്ങളെ വന്നാൽ
കില്ലതിനില്ലതുമല്ലിഹ മല്ലക വല്ലാതേ ബഹു
ചൊല്ലാതെ നീ സല്ലാപേന ജയിക്കുമോ ചൊല്ലുക"
പല്ലവി:
"രേ രേ ഹേ മല്ലന്മാരേ വൈകാതെ വന്നീടിൻ"
{മല്ലന്മാരായ നിങ്ങൾ യുദ്ധത്തിന് ഏറ്റവും സമർദ്ധന്മാരാണെങ്കിലും ഗോപബാലന്മാരായ ഞങ്ങൾ ഇന്ന് യുദ്ധത്തിനുവരുന്നു. വന്നാൽ നിങ്ങളെ കൊല്ലുന്നുണ്ട്. അതിന് ഒട്ടും പ്രയാസമില്ല. മല്ലാ, വല്ലാതെ വളരെ പറയാതെ. നീ വർത്തമാനം കൊണ്ട് ജയിക്കുമോ? പറയുക. എടാ, എടാ, ഹേ മല്ലന്മാരേ, വൈകാതെ വരുവിൻ.}
മുഷ്ടികൻ:
ചരണം2:
"ദന്തിരാജനെക്കൊന്നതുമോർത്തുകാണുമ്പോൾ
ഹന്ത ബാലന്മാരല്ലേതും മൽക്കരമുഷ്ടി
കിന്തു തടുത്തീടുമോടാ ചിന്തയ സമ്പ്രതി വാടാ
അന്തരമെന്നിയേ മൂഢാ ഹന്ത പരന്തവ കിം തരസാ ബത
ചിന്ത തേ പുനരന്ധത കൂട്ടും താഡനമതിനെന്നാകിലുമിഹ"
("രേ രേ ഗോപാലന്മാരേ വൈകാതെ വീരന്മാരേ വരുവിൻ നേരേ")
{ഗജരാജനെ കൊന്നതും വിചാരിക്കുമ്പോൾ ഒട്ടും സാധുക്കളായ ബാലന്മാരല്ല. എടാ, എന്റെ മുഷ്ടി എന്തുനീ തടുത്തീടുന്നു? ആലോചിച്ച് അടുത്തേയ്ക്ക് വാടാ. മൂഢാ, ശത്രുക്കളെ ദുഃഖിപ്പിക്കുന്നവനേ, ഹോ! കഷ്ടം! ചിന്ത നിന്റെ മൂഢത കൂട്ടുകയെയുള്ളു എങ്കിലും, എന്തെന്ന് പെട്ടന്ന് ചിന്തിച്ച് ഇവിടെ യുദ്ധത്തിനാണെങ്കിൽ അതും നീ മാറ്റമില്ലാതെ ഉറപ്പിക്ക്.}
ശ്രീകൃഷ്ണൻ:
ചരണം3:
"വേണ്ട ദുർമ്മദം ചാണൂര മുഷ്ടിക വാക്കു-
കൊണ്ടു ജയിച്ചീടാ വീര നിങ്ങളെ വെല്ലുവൻ
രണ്ടുപക്ഷം നമുക്കില്ല കണ്ടുകൊൾക വീര്യമെല്ലാം
ഇണ്ടലെന്നിയേ പടയിൽ കണ്ടക മുഷ്ടികൾകൊണ്ടുവിരണ്ടു നീ
മണ്ടിടും ഭയമാണ്ടിടും കേളുണ്ടോ സന്ദേഹം വന്നീടുക"
("രേ രേ ഹേ മല്ലന്മാരേ വൈകാതെ വന്നീടിൻ")
{ചാണൂരാ, മുഷ്ടികാ, അഹങ്കാരം വേണ്ട. വാക്കുകൾകൊണ്ട് ജയിക്കില്ല. വീരരേ, നിങ്ങളെ ജയിക്കും. എനിക്ക് ഒട്ടും സംശയമില്ല. വീര്യമെല്ലാം കണ്ടുകൊള്ളുക. ദുഷ്ടാ, സംശയമില്ല, യുദ്ധത്തിൽ മുഷ്ടികൾകൊണ്ട് ഭയന്ന് നീ ഓടും. ഭയപ്പെടും, സംശയമുണ്ടോ? പറയുക. വന്നീടുവിൻ.}
ശേഷം യുദ്ധവട്ടം-
ക്രമത്തിൽ പരസ്പരം പോരിനുവിളിച്ച് ശ്രീകൃഷ്ണനും ചാണൂരനുമായും, ബലരാമൻ മുഷ്ടികനുമായും മുഷ്ടിയുദ്ധം ആരംഭിക്കുന്നു. യുദ്ധാന്ത്യത്തിൽ 'നോക്കിക്കോ' എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ശ്രീകൃഷ്ണൻ ചാണൂരനേയും, ബലരാമൻ മുഷ്ടികനേയും മുഷ്ടിപ്രഹരങ്ങളെൽപ്പിച്ച് വധിച്ച് ദൂരേയ്ക്ക് എറിയുന്നു.
![]() |
രാമകൃഷ്ണന്മാർ മുഷ്ടികചാനൂരന്മാരുമായി മല്ലയുദ്ധം ചെയ്യുന്നു |
നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് രാമകൃഷ്ണന്മാർ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
ഇടശ്ലോകം-രാഗം:കേതാരഗൗഡം"യുദ്ധേ ബലേന സഹിതോ ജഗതാമധീശഃ
കൃഷ്ണസ്തദാ സുദൃഢമുഷ്ടിഭിരാത്തരോഷം
ചാണൂരമുഷ്ടികമുഖാൻ വിനിഹത്യ മല്ലാൻ
ക്ഷോണീവരേന്ദ്രസവിധം സമഗാജ്ജവേന"
{ലോകാധീശ്വരനായ ശ്രീകൃഷ്ണൻ ബലരാമനോടുകൂടി ഏറ്റവും ദേഷ്യത്തോടെ ശക്തിയേറിയ കൈകളെക്കൊണ്ട് ചാണൂരൻ, മുഷ്ടികൻ തുടങ്ങിയ മല്ലന്മാരെ വധിച്ചിട്ട് പെട്ടന്ന് രാജാവായ കംസന്റെ മുന്നിലേയ്ക്ക് ചെന്നു.}
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ