2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

തോടയം, മംഗളശ്ലോകം

മുഖജാളം:നാട്ട/ഗംഭീരനാട്ട രാഗാലാപനം, താളം:ചമ്പട

തോടയം പദം-രാഗം:നാട്ട, താളം:ചമ്പട(രണ്ടാം കാലം)
“ഹരിഹരവിധിനുത അമരപൂജിത ഹേ വാമനരൂപ
 ഏകദന്ത ചതുരാത്ഭുതബല ലംബോദര രേ!
 സകലസിദ്ധിഫലദായക രേ രേ പാശാംങ്കുശധര രജനീശധര രേ
 വാരണാനന നാഗാഭരണ കാമിതഫലദസിദ്ധക രേ”
(“ഹരിഹരവിധിനുത.........ലംബോദര രേ”)

{വിഷ്ണു, ശിവൻ, ബ്രഹ്മാവ്‌ എന്നിവരാൽ സ്തുതിയ്ക്കപ്പെടുന്നവനേ, ദേവന്മാരാൽ പൂജിയ്ക്കപ്പെടുന്നവനേ, വാമനരൂപാ, ഒറ്റക്കൊമ്പാ, സമർത്ഥനും, അത്ഭുതകരമായ ബലമുള്ളവനുമായ അല്ലയോ ഗണപതേ, എല്ലാ സിദ്ധികളും നൽകുന്നവനേ, പാശവും അംകുശവും ധരിക്കുന്നവനേ, ചന്ദ്രനെ ധരിക്കുന്നവനേ, ഗജവദനാ, നാഗങ്ങൾ ആഭരണമായുള്ളവനേ, ഇഷ്ടഫലങ്ങൾ നേടിത്തരുന്നവനേ}

താളം:ചമ്പ(രണ്ടാം കാലം)
“ജയ ബാലഗോപാല ജയ ഗോപികാലോല!
 ജയ മൃദുലസുകപോല ജയ രുചിരഫാല!”
(“ജയ ബാലഗോപാല............രുചിരഫാല!”)

താളം:ചമ്പ(രണ്ടാം കാലത്തില്‍നിനും അൽപ്പം തള്ളി)
"ജയ വിധൃതവനമാല ജയ നമിതസുരജാല
 ജയ കനകനിഭചേല ജയജയ സുശീല"
(“ജയ ബാലഗോപാല............രുചിരഫാല!”)

"സകലജഗദാധാര സജലജലദാകാര
 വ്രജവിഹിതസഞ്ചാര വല്ലവീജാര"
(“ജയ ബാലഗോപാല............രുചിരഫാല!”)
താളം:ചമ്പ(മൂന്നാം കാലം)
“പരിണതവയോധരണ പാലയ രമാരമണ!
 ഭൂരിപൂരിതകരുണ പുരളീന്ദ്രശരണ!”
(“ജയ ബാലഗോപാല............രുചിരഫാല!”)

{ബാലഗോപാലാ, ജയിച്ചാലും. ഗോപികമാരുമായി രമിയ്ക്കുന്നവനേ ജയിച്ചാലും. മൃദുലമായ നല്ല കവിൾത്തടങ്ങളോടുകൂടിയവനേ, ജയിച്ചാലും. മനോഹരമായ നെറ്റിയുള്ളവനേ ജയിച്ചാലും. വനമാലാധരാ, ജയിച്ചാലും. ദേവഗണങ്ങളാൽ നമസ്കരിയ്ക്കപ്പെടുന്നവനേ, ജയിച്ചാലും. സ്വർണ്ണശോഭയാർന്ന വസ്ത്രം ധരിച്ചവനേ, ജയിച്ചാലും. സദ്ഗുണവാനായ കൃഷ്ണാ, ജയിച്ചാലും. സകല ലോകങ്ങൾക്കും ആധാരമായവനേ, മഴക്കാറിന്റെ നിറമുള്ളവനേ, വ്രജസഞ്ചാരിയായവനേ, ഗോപീകാമുകാ, കൃഷ്ണാ, ജയിച്ചാലും. യുവാവസ്ഥയിലുള്ളവനും, ലക്ഷ്മീവല്ലഭനും, കരുണനിറഞ്ഞവനും, പുരളീരാജാവിന് ശരണമായവനുമായ കൃഷ്ണാ, രക്ഷിച്ചാലും.}
താളം:പഞ്ചാരി(മൂന്നാം കാലം)
 “ജഹ്നുസുതാശ്രിതമൌലേ ജനനീ മമ ജഗതീശ്വരി!
 ഖിന്നജനേ കിന്ന ദയാ‍ കിന്നരസന്നുത തേ?"

{തലയിൽ ഗംഗയെ ധരിയ്ക്കുന്നവനേ, ജഗദീശ്വരീ, എന്റെ അമ്മേ, കിന്നരന്മാരാൽ സ്തുതിയ്ക്കപ്പെടുന്നവളേ, നിനക്ക് ദു:ഖിതരായ ജനങ്ങളിൽ ദയയില്ലേ?}

"സിന്ധുരവരചര്‍മ്മാംബര ബന്ധുരതരകന്ധര ജയ
 ചിന്തിതഫലവിശ്രാണനചിന്താമണേ ശംഭോ!”

{ഗജവീരന്റെ തോലുടുക്കുന്നവനേ, അതിശോഭയാർന്ന കഴുത്തുള്ളവനേ, ആഗ്രഹിയ്ക്കുന്നതെല്ലാം നൽകുന്ന ചിന്താമണിയായുള്ളവനേ, ശംഭോ, ജയിയ്ക്ക !}

താളം:പഞ്ചാരി(രണ്ടാം കാലം)

"അംബ ദേവി മഹാമയേ കൊല്ലൂരദ്രിനിവാസിനി!
 മുല്ലബാണരിപുജായേ പാഹി മാം മൂകാബികേ!"

“സന്തതം നിന്‍ പദാംബുജം ചിന്മയരൂപിണി നിത്യം
 ഹന്ത നാവില്‍ തോന്നീടേണം സന്തതം മൂകാബികേ!”

{അമ്മേ, ദേവി, മഹാമായേ, കൊല്ലൂർമലയിൽ വസിക്കുന്നവളേ, പരമേശ്വരവല്ലഭേ, മൂകാംബികേ, എന്നെ രക്ഷിച്ചാലും. ജ്ഞാനസ്വരൂപിണീ, അല്ലയോ മൂകാംബികേ, സദാ നിന്റെ കാൽത്താമര എന്നും എല്ലായിപ്പോഴും നാവിൽ തോന്നീടേണമേ.}


-----(തിരശ്ശീല‍)-----

വന്ദനശ്ലോകങ്ങൾ-രാഗം:കേദാരഗൗഡം
1.
"സ്ഫടികധവളഭാസം ഫുല്ലകുന്ദാപഹാസം
 കനകഗിരിശരാസം കല്മഷദ്ധ്വാന്തഹംസം
 വിഹിതപുരനിരാസം വാങ്മയീതീരവാസം
 ഭജത ബഹുവിലാസം ബാലചന്ദ്രാവതംസം"

{സ്ഫടികം പോലെ വെളുത്തുശോഭിയ്ക്കുന്നവനും, വിടർന്ന മുല്ലപ്പൂപോലെയുള്ള ചിരിയോടുകൂടിയവനും, മേരുപർവ്വതത്തെ വില്ലാക്കിയവനും, ദു:ഖാന്ധകാരത്തെ നശിപ്പിയ്ക്കുന്നവനും, ത്രിപുരന്മാരെ നീർമ്മൂലനം ചെയ്തവനും, വാങ്മയീതീരത്തു വസിയ്ക്കുന്നവനും, ലീലാപരനും, ചന്ദ്രക്കല ചൂഡുന്നവനുമായ ശിവനെ ഭജിയ്ക്കുവിൻ}

2.
“മാതംഗാനനമബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരൂം
 വ്യാസം പാണിനിഗര്‍ഗ്ഗനാരദകണാദാദ്യാന്‍ മുനീന്ദ്രാന്‍ ബുധാന്‍
 ദുര്‍ഗ്ഗാഞ്ചാപി മൃദംഗശൈലനിലയാം ശ്രീപോര്‍ക്കലീമിഷ്ടദാം
 ഭക്ത്യാ നിത്യമുപാസ്മഹേ സപദി നഃ കുര്‍വന്ത്വമീ മംഗളം”
{ഗണപതി, സരസ്വതി, ഗോവിന്ദനെന്ന ആദ്യഗുരു, വ്യാസൻ, പാണിനി, ഗർഗ്ഗൻ, നാരദൻ, കണാദൻ തുടങ്ങിയ മുനിശ്രേഷ്ഠന്മാർ, സജ്ജനങ്ങൾ, മിഴാക്കുന്നമ്പലത്തിൽ വാഴുന്ന ദുർഗാദേവി, അഭീഷ്ടങ്ങൾ നല്കുന്ന ശ്രീപോർക്കലീദേവി ഇവരെയെല്ലാം ഭക്തിയോടുകൂടി എന്നും നമ്മൾ ഉപാസിയ്ക്കുന്നു; ഇവർ നമുക്ക് വേഗം മംഗളം വരുത്തട്ടെ}

3.
"അസ്തി സ്വാഹസ്താർജ്ജിതവീര്യധന്മ്നാം
 ശാസ്താ ഹരിശ്ചന്ദ്രകുലോത്ഭവാനാം
 പൃത്ഥ്വീപതീനാം പുരളീതി നാമ്നാ
 പുരീ പുരാരാതിനിഷേവകാനാം"

{തങ്ങളുടെ കൈക്കരുത്തുകൊണ്ടുനേടിയ വീര്യശ്രീയോടുകൂടിയവരും, ഹരിശ്ചന്ദ്രപ്പെരുമാളിന്റെ വംശത്തിൽ ജനിച്ചവരും, ശിവോപാസകരുമായ രാജാക്കന്മാരുടെ രാജധാനിയായി “പുരളി” എന്നുപേരുള്ള നഗരം സ്ഥിതിചെയ്യുന്നു.}

4.
"ശ്രീമാനനർഘഗുണശാലിതയാ നൃപാണാം
 ഭൂഷായിതോ നിജകരാത്തസമസ്തതേജാഃ
 കാമപ്രദാനമിതകല്പമഹീരുഹസ്സ
 ചിന്താമണിർജ്ജയതി കേരളവർമ്മനാമാ"

{ഐശ്വര്യവാനും, അമൂല്യഗുണങ്ങളാൽ രാജാക്കന്മാർക്ക് അലങ്കാരമായവനും, തന്റെ കൈകൊണ്ട് എല്ലാവരുടേയും തേജസ്സിനെ തനിയ്ക്കധീനമാക്കിയവനും, ആഗ്രഹിച്ചതുനല്കുന്നതിൽ കലപവൃക്ഷത്തെപ്പോലെയുള്ളവനുമായ ആ കേരളവർമ്മ ചിന്താമണിയായി  ജയിയ്ക്കുന്നു.}

"തദനന്തരജേന നിർമ്മിതം തദിതം പാണ്ഡുഭുവാം കഥാമൃതം
 സ്വദതേ സ്വദതാം ദയാലവൈര്യദുനാഥാംഘ്രിസമർപ്പിതാത്മനാം" 

{അദ്ദേഹത്തിന്റെ മരുമകനാൽ രചിയ്ക്കപ്പെട്ട,   കൃഷ്ണപാദപത്മത്തിൽ സമർപ്പിതാത്മാക്കളായ  പാണ്ഡവന്മാരുടെ ഈ കഥാമൃതം  സഹൃദയന്‌ ദയകൊണ്ട് ആസ്വാദ്യമാകട്ടെ.}

അഭിപ്രായങ്ങളൊന്നുമില്ല: