2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

തോടയം, വന്ദനശ്ലോകം

പദം-
"ജയ പുരഹരസുത ശിവമയി കുരു മേ
 ജയ സുരവരനതപാദപങ്കജ ജയ ഗണനാഥ നമോസ്തുതേ"

"പരമഭക്തജന വിഘ്നനിവാരണ
 പാപനിവാരണ കരിവരവദന"
("ജയ പുരഹരസുത ശിവമയി കുരു മേ")

"ഗിരിവരതനയാസുകൃതവിപാക
 ശരണം ഭവ മമ സതതം ഭഗവൻ"
("ജയ പുരഹരസുത ശിവമയി കുരു മേ")
{പുരഹരനായ ശിവന്റെ പുത്രാ, വിജയിച്ചാലും. എന്നിൽ മംഗളത്തെ ചെയ്താലും. ദേവശ്രേഷ്ഠനാലും വന്ദിക്കപ്പെടുന്ന പാദത്താമരകൾ വിജയിച്ചാലും, വിജയിച്ചാലും. ഗണനാഥാ, അങ്ങയെ നമസ്ക്കരിക്കുന്നു. പരമഭക്തരായ ജനങ്ങളുടെ വിഘ്നങ്ങളേയും പാപങ്ങളേയും ഇല്ലാതെയാക്കുന്നവനേ, ശ്രേഷ്ഠമായ ആനയുടെ മുഖത്തോടുകൂടിയവനേ, പാർവ്വതീയുടെ സുകൃതഫലമേ, ഭഗവാനേ, എനിക്ക് എല്ലായിപ്പോഴും അങ്ങാണ് ശരണം.}

"ജയ വലഭിദുപലസമഗാത്ര ജയ സരസിജദളനിഭനേത്ര
 ജയ സുരമുനിനരനുതിപാത്ര ജയ ശുഭചരിത്ര"
("ജയ പുരഹരസുത ശിവമയി കുരു മേ")

"ജയ പുരഹരനുതലോകേശ ജയ ജയ സിതമണിസങ്കാശ
 ജയ പദതലഹതകീനാശ ജയ ശിവകരേശ"
("ജയ പുരഹരസുത ശിവമയി കുരു മേ")
{കാമസമശരീരാ, ജയിച്ചാലും. താമരക്കണ്ണാ, ജയിച്ചാലും. ദേവന്മാരാലും മഹർഷിമാരാലും സ്തുതിക്കപ്പെടുന്നവനേ, ജയിച്ചാലും. ശുഭചരിത്രാ, ജയിച്ചാലും. പുരഹരനായ പരമശിവനാലും വന്ദിക്കപ്പെടുന്നവനേ, ജയിച്ചാലും, ജയിച്ചാലും. }

"ജയ ജയ ഭഗവതി മാതംഗി ജയ ജയ മേചകവർണ്ണാംഗി
 ജയ സരസിജസുഷമാപാംഗി ജയ മഞ്ജുളാംഗി"
("ജയ പുരഹരസുത ശിവമയി കുരു മേ")

"ജയ ജയ കരധൃതകരവാളേ ജയ ജയ സുരരിപുകുലകാലേ
 ജയ മാം പാലയ ശുഭശീലേ ജയ ഭദ്രകാളീ"
("ജയ പുരഹരസുത ശിവമയി കുരു മേ")
{ഭഗവതീ, ജയിച്ചാലും, ജയിച്ചാലും. മാതംഗീ, ജയിച്ചാലും. കാർമേഘനിറമുള്ളവളേ, ജയിച്ചാലും. താമരയിതൾപോലെയുള്ള കണ്ണുകളുള്ളവളേ, ജയിച്ചാലും. മനോഹരമായ ശരീരമുള്ളവളേ, ജയിച്ചാലും. കൈയ്യിൽ കരവാളേന്തിയവളേ, ജയിച്ചാലും, ജയിച്ചാലും. അസുരന്മാർക്ക് കാലനായുള്ളവളേ ജയിച്ചാലും, ജയിച്ചാലും. ശുഭശീലേ, ജയിച്ചാലും, ജയിച്ചാലും. ഭദ്രകാളീ, ജയിച്ചാലും, ജയിച്ചാലും. എന്നെ കാത്തുകൊണ്ടാലും. }

"അരുണാരുണസരസീരുഹവിപുലായതനയനം
 സുരനായകജനിതാധിവിഹനനം വിധുവദനം
 സരസീരുഹഭവസന്നുതചരണം രിപുദലനം
 ഭവസാഗരതരണീം കൃതമധുകൈടഭഹനനം
 കരുണാമൃതവരുണാലയമരുണാംബുജചരണം
 കലയേ കരിവരതാപവിഹനനം മുരമഥനം"
{ചെന്താമരപ്പൂകണക്കെ ചുവന്നതും വിപുലവുമായ കണ്ണുകളോടുകൂടിയവനേ, ദേവന്മാർക്കും സുഖത്തെ പ്രദാനം ചെയ്യുന്നതും ചന്ദ്രസമവുമായ മുഖത്തോടുകൂടിയവനേ, ബ്രഹ്മാവിനാലും വന്ദിക്കപ്പേടുന്ന പാദങ്ങളോടുകൂടിയവനേ, ശത്രുസംഹാരിയായവനേ, ഭവസാഗരത്തെ കടത്തുന്നവനേ, മധുകൈടഭാസുരനെ നശിപ്പിച്ചവനേ, കരുണാസമുദ്രമേ, ചെന്താമരപ്പൂ പോലെയുള്ള പാദങ്ങളോടു കൂടിയവനേ, ഗജേന്ദ്രന്റെ ദുഃഖത്തെ നശിപ്പിച്ചവനേ, മുരാസുരനെ വധിച്ചവനേ, വന്ദിക്കുന്നേൻ.}

"ഗണ്ഡലോലതാടങ്കിനി മുണ്ഡമാലിനി ശൂലിനി
 ചണ്ഡമുണ്ഡനിവാരിണി പാഹി മാത്തൂരംബികേ"

"കാളമേഘസമാകാരേ കാളി ഹേ കാലിതസുരേ
 ബാലചന്ദ്രകലാധരേ പാഹി മാത്തൂരാംബികേ"

"സ്വർവധൂജനപരിവാരേ സ്വർണ്ണകുംഭപയോധരേ
 ശർവജായേ മണിഹാരേ പാഹി മാത്തൂരംബികേ"
{കാർമേഘസമമായ ശരീരത്തോടുകൂടിയവളേ, ഹേ കാളീ, അസുരനാശിനീ, ചന്ദ്രക്കലാധരീ, മാത്തൂരബികേ, രക്ഷിച്ചാലും. സ്വർഗ്ഗസ്ത്രീകളാകുന്ന പരിവാരത്തോടുകൂടിയവളേ, }

"പത്മാവല്ലഭ പാലയ സതതം ചിത്പുരുഷ വിഭോ മുരമഥന
 മൽക്കലിമോചന മയി കുരു ഭഗവൻ
 കൽബിഷനാശന ശുഭചരിത
 ജയ ജയ പങ്കജനാഭ ഹരേ കൃഷ്ണ ജയ ജയ പങ്കജനാഭ ഹരേ"
{ലക്ഷ്മീവല്ലഭാ, എല്ലായിപ്പോഴും രക്ഷിച്ചാലും. ചിത്പുരുഷാ, പ്രഭോ, മുരമഥനാ, എന്നെ പാപത്തിൽ നിന്നും മോചിപ്പിച്ചാലും. ഭഗവാൻ, പാപനാശനാ, സൽചരിതാ, എന്നിൽ കരുണ ചെയ്താലും. പങ്കജനാഭാ, ജയിച്ചാലും, ജയിച്ചാലും. ഹരേ കൃഷ്ണാ, ജയിച്ചാലും, ജയിച്ചാലും.}

-----(തിരശ്ശീല)-----
വന്ദനശ്ലോകങ്ങൾ
1.
"ഭോഗീന്ദ്രഭോഗശയനം ഭുവനൈകനാഥം
 യോഗീന്ദ്രമാനസസരോജവിഹാരിഹംസം
 വാഗീശമുഖ്യവിബുധേന്ദ്രനതാംഘ്രിപത്മം
 വന്ദേ മഹാപുരുഷമംബുജനാഭമീശം"
{സർപ്പശ്രേഷ്ഠനായ അനന്തനിൽ യോഗനിദ്രകൊള്ളുന്നവനും, ലോകത്തിന് ഏകനാഥനായുള്ളവനും, യോഗിശ്രേഷ്ഠന്മാരുടെ മനസ്സാകുന്ന താമരയിൽ വിഹരിയ്ക്കുന്ന ഹംസമായുള്ളവനും, ബ്രഹ്മാവാദിയായ ദേവശ്രേഷ്ഠന്മാരാൽ വന്ദിക്കപ്പെടുന്നതായ പാദപത്മങ്ങളോടുകൂടിയവനും മഹാപുരുഷനുമായ ഭഗവാൻ ശ്രീപത്മനാഭനെ വന്ദിക്കുന്നു.}
2.
"താപിഞ്ഛാഞ്ചിതവിഗ്രഹോ ലകുടവം ഹസ്തേ വഹൻ ദക്ഷിണേ
 വാമേ ചാംബുദനിസ്വനം ദരവരം കട്യാമഥാർദ്ധോരുകം
 താപദ്ധ്വാന്തവിയന്മണിര്യദുകുലക്ഷീരാബ്ധിചന്ദ്രോ ഹരിഃ
 പിഞ്ഛാലങ്കൃതമൗലിരംബരനദീനാഥോസ്തു വ: ശ്രേയസേ"
{തമാലവൃക്ഷത്തിന്റെ ശോഭയുള്ള  ശരീരത്തോടുകൂടിയവനും, ഇടത്തുകൈയിൽ ഗദയും, വലത്തുകൈയിൽ  മേഘസ്വനമാർന്ന ശംഖും ഏന്തിയവനും, അരയിൽ തറ്റുടുത്തവനും, ദു:ഖമാകുന്ന ഇരുട്ടിനെ അകറ്റുന്ന സൂര്യനും യദുവംശമെന്ന പാൽക്കടലിൽ നിന്നുയർന്ന ചന്ദ്രനും ആയ, മയിൽപീലികൊണ്ടലങ്കരിച്ച മുടിയുള്ള അമ്പലപ്പുഴവാഴുന്ന ഭഗവാൻ നിങ്ങൾക്കു ശ്രേയസ്സുണ്ടാക്കട്ടെ.}
3.
"ജ്ഞാനേ ഹി യേന സദ്ദൃശോസ്തി ന ശാസ്ത്രജന്യേ
 മാന്യാ സുധാശനഗുരോരിവ യസ്യ കീർത്തിഃ
 ഗോത്രാസുധാശനമണിം ഗുരുമസ്മദീയം
 വന്ദേ സദാ ഗുണനിധിം രഘുനാഥസൂരിം"
{ശാസ്ത്രസിദ്ധമായ ജ്ഞാനത്തിൽ ആരാണോ അതുല്യനായിട്ടൂള്ളത്‌, ആരുടെ യശസ്സാണോ ബൃഹസ്പതിയുടേതുപോലെ ബഹുമാന്യമായിട്ടുള്ളത് എന്റെ ഗുരുവും സദ്ഗുണനിധിയും ആയ  ആ രഘുനാഥപണ്ഡിതനെന്ന ബ്രാഹ്മണശ്രേഷ്ഠനെ ഞാൻ എപ്പോഴും വന്ദിയ്ക്കുന്നു.}

അഭിപ്രായങ്ങളൊന്നുമില്ല: