2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

നരകാസുരവധം പുറപ്പാട്

രംഗത്ത്- ശ്രീകൃഷ്ണൻ(മുടിവെച്ച ഇടത്തരം പച്ചവേഷം), കൃഷ്ണപത്നിമാർ(2കുട്ടിത്തരം സ്ത്രീവേഷങ്ങൾ)

ശ്ലോകം-രാഗം:ശങ്കരാഭരണം
"സജലദനീലസ്സർവ്വലോകൈകനാഥോ
 നിജസുതവനിതാഭിസ്സാകമാനന്ദമൂർത്തിഃ
 അരമത പുരവര്യേ ദ്വാരകാനാമധേയേ
 നതജനസുഖദായീ വാസുദേവോ മഹാത്മ"
{കാർമേഘത്തെപ്പോലെ നീലനിറമാർന്നവനും സർവ്വലോകങ്ങൾക്കും ഏകനാഥനും ഭക്തജനങ്ങൾക്ക് സകലസുഖങ്ങളേയും പ്രദാനംചെയ്യുന്നവനും മഹാത്മാവുമായ വാസുദേവൻ പുരികളിൽ ശ്രേഷ്ഠമായ ദ്വാരകാപുരിയിൽ പതിവ്രിതകളായ സ്ത്രീകളോടോപ്പം ആനന്ദമൂർത്തിയായി രമിച്ചു.}

പദം-രാഗം:ശങ്കരാഭരണം
"അരമത നിജനഗരേ കമലാരമണൻ മധുമഥനൻ
 സരസിജദളനയനൻ സുരുചിരമരതകമണിവർണ്ണൻ
 നതജനസന്താനൻ നാരദനുതബഹുവിധലീലൻ
 ലീലാധൃതശൈലൻ നിരുപമ നീലാംബരസഹജൻ"
{ലക്ഷ്മീപതിയും മധുമഥനനും താമരക്കണ്ണനും മരതകരത്നവർണ്ണനും ഭക്തജനങ്ങൾക്ക് കല്പവൃക്ഷമായവനും നാരദാതികളാൽ വന്ദ്യനും നിരുപമനും ബലരാമസഹജനുമായ ശ്രീകൃഷ്ണൻ സ്വന്തം പുരിയിൽ രമിച്ചു.}

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: