2011, ജൂലൈ 18, തിങ്കളാഴ്‌ച

രുഗ്മിണീസ്വയംവരം പുറപ്പാട്

രംഗത്ത്-ഭീഷ്മകൻ(കുട്ടിതരം പച്ചവേഷം)

ശ്ലോകം-രാഗം:ഭൈരവി
"ആസീദശേഷ ധരണീപതിചക്ര ചക്ര-
 വിക്രാന്തവിശ്രുതയശഃ പ്രഥിതപ്രഭാവഃ
 രാജാ നിജദ്രവിണ നിർജ്ജിത രാജരാജ
 ഭൂതിവ്രജോ ജഗതി ഭീഷ്മകനാമധേയഃ"
{രാജാക്കന്മാരുടെ കൂട്ടത്തിൽ അതിപരാക്രമിയും, പരന്ന യശസ്സുള്ളവനും, രാജാക്കന്മാർക്കും തങ്ങളുടെ ശക്തിയാൽ ജയിക്കാനാകാത്തതിനാൽ രാജരാജൻ എന്ന് ഖ്യാതിയുള്ളവനും, ബലശാലിയും, ഭീഷ്മകൻ എന്നുപേരോടുകൂടിയവനുമായ ഒരു രാജാവ് ഭൂതിവ്രജത്തിൽ വസിച്ചുവന്നു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
"ധർമ്മശീല ശിഖാമണി ധൈര്യവാൻ ഭീഷ്മകൻ
 നിർമ്മലാംഗൻ നിജപുരേ സമ്മോദേന വാണു
 ശ്രീനായക പദാംഭോജം സാനന്ദം ചിന്തിച്ചു
 മാനസതാരിങ്കൽ സദാ മാനനീയശീലൻ"
{ധർമ്മശീലന്മാരുടെ മകുടരത്നവും ധൈര്യവാനും നിർമ്മലാംഗനും മാനിക്കപ്പെടേണ്ടുന്ന ശീലഗുണങ്ങളോടുകൂടിയവനുമായ ഭീഷ്മകൻ മഹാവിഷ്ണുവിന്റെ പാദപത്മങ്ങളെ സദാ മാനസതാരിൽ സസന്തോഷം ചിന്തിച്ചുകൊണ്ട് തന്റെ പുരിയിൽ സുഖമായി വാണു.}

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: