രംഗത്ത്-ഇന്ദ്രന്‍(കുട്ടിത്തരം പച്ചവേഷം), ഇന്ദ്രാണി(കുട്ടിത്തരം സ്ത്രീവേഷം)
ശ്ലോകം-രാഗം:ഭൈരവി
“ലക്ഷ്മീനാഥേന പൂര്‍വ്വം ത്രിഭുവനഗുണരുണാ ശിക്ഷിതേ മാലിസംജ്ഞേ
രക്ഷോനാഥേ സുമാലിപ്രഭൃതിഷ്ഠ ച ഗതേഷ്വാശു പാതാളലോകം
യക്ഷാധീശേ ച ലങ്കാമധിവസതി മുദാ സംയുതേ താതവാചാ
സക്ഷേയോ ദേവവൃന്ദൈരവസദപി സഹസ്രേക്ഷണോ നാകലോകേ”
{ലക്ഷ്മീനാഥനായ മഹാവിഷ്ണു പണ്ട് ത്രിഭുവനരക്ഷണാര്‍ത്ഥം മാലിയെ വധിച്ചതിനാല്‍ രാക്ഷസനാഥനായ മാല്യവാന്‍, സുമാലി ആദിയായുള്ളവരുമായി പാതാളലോകത്തിലേയ്ക്ക് പോയി. താതനായ വിശ്രേസവസ്സിന്റെ നിര്‍ദ്ദേശാനുസ്സരണം യക്ഷാധീശനായുള്ള വൈശ്രവണന്‍ രാക്ഷസരാല്‍ ഉപേക്ഷിക്കപ്പെട്ട ലങ്കയില്‍ പോയി സസുഖം അധിവസിച്ചു. സഹസ്രേക്ഷണന്‍ ദേവവൃന്ദത്തോടുകൂടി ക്ഷേമത്തോടെ നാകലോകത്തില്‍ വസിച്ചു.}
പദം-രാഗം:ഭൈരവി, താളം:ചെമ്പട
“നാകലോകവാസിജന നായകനാമിന്ദ്രന്‍
പാകവൈരി സര്‍വ്വലോകപാലകരില്‍ മുമ്പന്‍
പുണ്യകര്‍മ്മം ചെയ്തീടുന്ന പൂരുഷര്‍ക്കുമേലില്‍
പൂര്‍ണ്ണസുഖം നല്‍കും ദേവപുംഗവന്മഹാത്മാ
ദേവമുനിഗന്ധര്‍വ്വാദിസേവിത ചരണന്‍
ദേവദേവപാദപത്മസേവകനുദാരന്‍
കേളിയേറുമിന്ദ്രാണിയാം നാളികാക്ഷിതന്നെ
ലാളനവും ചെയ്തു നല്ല മേളമോടുവാണു”

{നാകലോകവാസികളായ ജനങ്ങളുടെ നായകനും, അസുരവൈരിയും, ലോകപാലകരില്‍ മുമ്പനും, പുണ്യകര്‍മ്മം ചെയ്യുന്ന ജനങ്ങള്‍ക്ക് പൂര്‍ണ്ണസുഖം നല്‍കുന്ന ദേവശ്രേഷ്ഠനും, മഹാത്മാവും, ദേവമുനിഗന്ധര്‍വ്വാദികളാല്‍ സേവിക്കപ്പെടുന്ന ചരണങ്ങളോടു കൂടിയവനും, ദേവദേവനായ വിഷ്ണുവിന്റെ പാദപത്മസേവകനും, ഉദാരനും ആയ ദേവേന്ദ്രന്‍ താമരയിതളിനൊത്ത കണ്ണുകളോടുകൂടിയവളായ ഇന്ദ്രാണിയെ ലാളിച്ചുകൊണ്ട് സന്തോഷത്തോടെ വസിച്ചു.}
-----(തിരശ്ശീല)-----
1 അഭിപ്രായം:
കാലഹരണപ്പെട്ട ഒരു കലാരൂപമാണെങ്കിലും ഇതില്‍ ജനം തങ്ങളുടെ ജീവിതം മുഴുവന്‍ നിക്ഷേപിക്കുന്നതു കാണുംബോള്‍ വ്യസനം സഹിക്കവയ്യ !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ