രംഗത്ത്- രാവണന്‍, മണ്ഡോദരി(കുട്ടിത്തരം സ്ത്രീവേഷം), ശൂര്‍പ്പണഖ(രണ്ടാംതരം കരിവേഷം), വിഭീഷണന്‍
ശ്ലോകം-രാഗം:സാവേരി
“നര്‍മ്മാലാപൈ:പ്രിയാന്താമിതി സമനുനയന്‍ ലാളയന്‍ കേളിഭേദൈ:
ശര്‍മ്മാസീനോ ദശാസ്യസ്സുചിരമനുഭന്‍ കാന്തയാ തത്ര പുര്യാം
ലങ്കായാം ശങ്കിതാത്മാ ഖലു വിബുധജനൈ: സുസ്ഥിതോയം കദാചില്‍
പ്രാപ്യാഭ്യര്‍ണ്ണം ഭഗിന്യാ സ്മരപരവശയാ ശൂര്‍പ്പണഖ്യൈവമുക്ത:"
{നര്‍മ്മാലാപങ്ങളെ കൊണ്ട് തന്റെ പ്രിയയെ അനുനയിപ്പിച്ചുകൊണ്ടും പലവിധ കേളികളാല്‍ ലാളിച്ചുകൊണ്ടും ദശാസ്യന്‍ വിബുധജനങ്ങള്‍ വരാന്‍ ശങ്കിക്കുന്ന ആ ലങ്കയില്‍ സസുഖം ഇരിക്കവെ കാമപരവശയായി അടുത്തുവന്ന ഭഗിനി ഇപ്രകാരം പറഞ്ഞു.}
ശൂര്‍പ്പണഖയുടെ തിരനോട്ടം-
ശൂര്‍പ്പണഖയുടെ കരിവട്ടം-
തിരനോട്ടശേഷം രംഗമദ്ധ്യത്തിലെ പീഠത്തിൽ നിന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തുന്ന ശൂര്‍പ്പണഖ ഇരുവശങ്ങലിലേയ്ക്കും ഗൗരവത്തിൽ നോക്കിയിശേഷം തിരശ്ശീലവിട്ട് ഒരു ചുഴിപ്പോടെ മുന്നിൽ നിലത്തേയ്ക്ക് ചാടുന്നു.
(താളം:അടന്തവട്ടം)
നേരെയും കോണുകളിലേയ്ക്കുമായി പ്രത്യേകരീതിയിൽ കാൽകുടഞ്ഞ് നൃത്തംവെച്ചശേഷം ശൂര്‍പ്പണഖ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് ഇടതുകാൽ പീഠത്തിലുയർത്തിവെച്ച് നിൽക്കുന്നു.
ശൂര്‍പ്പണഖ:(ദേഹമാകെ ഒന്നുനോക്കി അസഹ്യത നടിച്ചിട്ട്)'ഹായ്, ഹായ്, ദേഹം വല്ലാതെ വൃത്തികേടായിരിക്കുന്നു. ഇങ്ങിനെ പോര. അല്പം സൗന്ദര്യം ഉണ്ടാക്കണം' (പിന്നിൽനിന്നും തലമുടി എടുത്ത് മണപ്പിച്ച് ദുർഗന്ധം നടിച്ചിട്ട്)'ഛീ! ദുർഗന്ധം!' (തലമുടി ഇരുവശങ്ങളിലും പ്രത്യേകം എടുത്ത് എണ്ണപുരട്ടിമിനുക്കി, മാടി പിന്നിൽ കെട്ടിയശേഷം പൊഴിഞ്ഞ തലനാരിഴകളെ ചുരുട്ടി ഊതിപ്പറപ്പിച്ചുകളഞ്ഞിട്ട്)'ഇനി ഒരു പൊട്ടുകുത്തണം' (ചന്ദനം കൈയ്യിലെടുത്തിട്ട്)'ഇനി വെള്ളത്തിനെന്തുചെയ്യും?' (ചുറ്റും നോക്കി, ഒരുഭാഗത്ത് ഒരുത്തിയെ കണ്ടിട്ട് അവളോടായി)'എടീ, അല്പം വെള്ളം താ. ഏ? തരില്ലേ? ഛീ!' (അവളെ നിന്ദിച്ചിട്ട് മറ്റൊരുത്തിയെ കണ്ട്, അവളോടായി)'എടീ, അല്പം വെള്ളം താ. ഏ? ഇല്ലേ?' (പരിഭവവും വെറുപ്പും നടിച്ചിട്ട്)'എന്നാൽ കണ്ടുകൊൾവിൻ' (മുലഞെക്കി പാലെടുത്ത് ചന്ദനം ചാലിച്ച് കുറിയിട്ടശേഷം കണ്ണാടിനോക്കി തീരെ പിടിക്കാത്തമട്ടിൽ കുറി മായ്ച്ചുകളയുന്നു. കണ്ണാടിനോക്കിക്കൊണ്ട് വീണ്ടും കുറിതൊട്ടിട്ട്)'ഭേഷ്! ഒന്നാന്തരമായി' (തോടകൾ ഓരോന്നായി അഴിച്ചെടുത്ത് അവയും കാതുകളും തുടച്ചുവൃത്തിയാക്കി വീണ്ടും കാതിലുറപ്പിച്ചശേഷം കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിച്ചിട്ട്)'ഇനി കണ്ണെഴുതണം' (കണ്മഷിയെടുത്ത് കണ്ണിലെഴുതി നീറ്റൽ നടിച്ചിട്ട് കണ്ണാടിനോക്കി വൃത്തിയാക്കിയശേഷം ദേഹമാസകലം ഒന്നുനോക്കി തൃപ്തിപ്പെട്ടിട്ട്)'വിശേഷമായിരിക്കുന്നു. എന്നാല്‍ ഞാന്‍ ഇങ്ങിനെ ഒരുങ്ങിയിട്ട് എന്തുകാര്യം? ആരുകാണുവാന്‍? എന്റെ കാമപൂര്‍ത്തിവരുത്തുവാന്‍ ഒരു മാര്‍ഗ്ഗമില്ലല്ലോ. ജേഷ്ഠനാകട്ടെ പത്നിയുമായി സദാ കാമകേളികളില്‍ മുഴുകി കഴിയുന്നു. ഇനി ഞാന്‍ എന്തു ചെയ്യട്ടെ?’ (ആലോചിച്ചിട്ട്) ‘ഏതായലും ഇനി ജേഷ്ഠനെ കണ്ട് തന്റെ അവസ്ഥ അറിയിക്കുകതന്നെ.’
ശൂര്‍പ്പണഖ നാലാമിരട്ടിയെടുത്തിട്ട് തിരശ്ശീല ഉയര്‍ത്തുന്നു.
വീണ്ടും തിരശ്ശീല നീക്കുമ്പോള്‍ രാവണനും മണ്ഡോദരിയും വലതുഭാഗത്ത് പീഠങ്ങളില്‍ ഇരിക്കുന്നു. ഇടതുവശത്തുകൂടി പ്രവേശിക്കുന്ന ശൂര്‍പ്പണഖ രാവണനെ കുമ്പിട്ട് അനുഗ്രഹം വാങ്ങിയശേഷം പദാഭിനയമാരംഭിക്കുന്നു.
പദം-രാഗം:സാവേരി, താളം:ചെമ്പട
ശൂര്‍പ്പണഖ:
ചരണം1:
“കേള്‍ക്കേണമെന്നുടയ വാക്കേവം ചൊല്ലീടുന്ന-
തോര്‍ക്കേണമൊരുസുഖവും വേണ്ടയെന്നോ എനിക്കു”
ചരണം2:
“ഊക്കേറിന വീരന്മാര്‍കളിലഗ്രനായ്മേവീടുന്ന
അഗ്രജ മമ പാണിഗ്രഹണം നീ ചെയ്യിക്കേണം”
ചരണം3:
“വന്നുകരയേറി യൌവനം ഇന്നു വൃഥാ ഭവിച്ചു
എന്നു ഞാന്‍ ഭര്‍ത്താവോടു ചേര്‍ന്നു വസിക്കേണ്ടു”
ചരണം4:
“ഭര്‍ത്താവൊഴിഞ്ഞൊരാശ്രയം മുഗ്ദ്ധാക്ഷിമാര്‍ക്കില്ലല്ലോ
നക്തഞ്ചരവര പ്രസിദ്ധമല്ലോ മഹാത്മന്‍”
ചരണം5:
“നാരീജനമാനസമേറ്റം സ്വൈരാഭിലാഷിയല്ലോ
ഭാര്യാശീലം ഭവാനു പരിചയമുണ്ടല്ലോ”
{എന്റെ ഈ വാക്കുകള്‍ കേള്‍ക്കേണമേ. ഓര്‍ക്കേണമേ, എനിക്ക് ഒരു സുഖവും വേണ്ടയെന്നോ? ബലശാലികളായ വീരന്മാരില്‍ മുന്‍പനായി വിലസുന്ന ജേഷ്ഠാ, എന്റെ പാണിഗ്രഹണം നീ ചെയ്യിക്കേണം. വന്നു നിറഞ്ഞ യൌവനം ഇന്ന് വെറുതേയായിതീര്‍ന്നു. എന്നാണ് ഞാന്‍ ഭര്‍ത്താവിനോട് ചേര്‍ന്ന് വസിക്കേണ്ടത്? രാക്ഷസപ്രമുഖനായ മഹാത്മാവേ, സുന്ദരികള്‍ക്ക് ഭര്‍ത്താവൊഴിഞ്ഞ് ഒരാശ്രയവും ഇല്ലായെന്ന് പ്രസിദ്ധമാണല്ലോ. സ്ത്രീകള്‍ ഏറ്റവും സ്വൈരാഭിലാഷികളാണല്ലോ. ഭാര്യാശീലം ഭവാന് പരിചയമുള്ളതല്ലെ?}
രാവണന്‍:
ചരണം6:
“വത്സേ തവ പാണിഗ്രഹണം വൈകാതെ ചെയ്യിപ്പാനായി
ഉത്സാഹം ചെയ്തീടുന്നേന്‍ നല്‍സുഖം വാഴ്ക നീയും”
{വത്സേ, നിന്റെ പാണിഗ്രഹണം വൈകാതെതന്നെ ചെയ്യിപ്പാനായി ഉത്സാഹിക്കുന്നുണ്ട്. നീ സസുഖം വസിച്ചാലും.}
ശൂര്‍പ്പണഖ സന്തോഷത്തോടെ രാവണനെകുമ്പിട്ട് അനുഗ്രഹം വാങ്ങി നിഷ്ക്രമിക്കുന്നു. ഉടനെ വിഭീഷണന്‍ പ്രവേശിച്ച് രാവണനെ കുമ്പിടുന്നു. രാവണന്‍ അനുഗ്രഹിച്ചിട്ട് പദാഭിനയം തുടരുന്നു.
രാവണന്‍:
ചരണം7:
“അദ്യാതിവീരന്മാര്‍കളിലഗ്രനായ്മേവീടുന്ന
വിദ്യുജ്ജ്വിഹനെയിങ്ങു വരുത്തുക വിഭീഷണ”
{മഹാവീരന്മാരില്‍ മുന്‍പനായിരിക്കുന്ന വിദ്യുജ്ജ്വിഹനെ ഇങ്ങോട്ട് വരുത്തുക വിഭീഷണ.}
ശേഷം ആട്ടം-
രാവണന്‍:‘അല്ലയോ വിഭീഷണ, നമ്മുടെ സോദരിയെ പാതാളരാജാവായ വിദ്യുജ്ജ്വിഹന് വിവാഹം കഴിച്ചു നല്‍കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനാല്‍ നീ വേഗം ചെന്ന് വിവരം ധരിപ്പിച്ച് അവനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരിക.
വിഭീഷണന്‍ അനുസ്സരിച്ച്, കുമ്പിട്ട് നിഷ്ക്രമിക്കുന്നു. രാവണന്‍ അനുഗ്രഹിച്ച് യാത്രയാക്കിയിട്ട് മണ്ഡോദരീസമീപം ഇരിക്കുന്നു.

-----(തിരശ്ശീല)-----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ