രംഗത്ത്- ഇന്ദ്രന്‍, അര്‍ജ്ജുനന്‍
ശ്ലോകം-രാഗം:മദ്ധ്യമാവതി
“സുതം സമാഹൂയ സുശിക്ഷിതാസ്ത്രം
സുരേശ്വര: സ്സൂനൃതയാ ച വാചാ
കദാചിദേനം ഗുരുദക്ഷിണാമിഷാ-
ദ്വധം യയാചേ ദിവിഷദ്വിരോധിനാം”
{നല്ലവണ്ണം അസ്ത്രവിദ്യ അഭ്യസിച്ചുകഴിഞ്ഞ സുതനെ വിളിച്ച് സുരേശ്വരന്‍ ഗുരുദക്ഷിണ എന്നരീതിയില്‍ ദേവവിരോധികളെ വധിക്കുവാന്‍ ആവശ്യപ്പെട്ടു.}
ഇടതുവശത്തുകൂടി പ്രവേശിക്കുന്ന അര്‍ജ്ജുനന്‍ വലതുഭാഗത്തിരിക്കുന്ന ഇന്ദ്രനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട്, വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു. ഇന്ദ്രന്‍ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.
പദം-രാഗം:മദ്ധ്യമാവതി, താളം:പഞ്ചാരി(രണ്ടാം കാലം)
ഇന്ദ്രന്‍:
പല്ലവി:
“മനിജതിലക മമ മൊഴികള്‍ നിശമയാധുനാ”
അനുപല്ലവി:
“രജനികരകുലാവതംസമേ ധനഞ്ജയാശു“
(“മനിജതിലക മമ മൊഴികള്‍ നിശമയാധുനാ”)
ചരണം1:
“അസ്ത്രശസ്ത്രമെങ്കല്‍നിന്നു പുത്ര നീ പഠിച്ചതിന്നു
പാര്‍ത്ഥിവാ ഗുരുദക്ഷിണ തരേണമിന്നുനീ”
(“മനിജതിലക മമ മൊഴികള്‍ നിശമയാധുനാ”)
{മനുഷ്യശ്രേഷ്ഠാ, ചന്ദവംശമലങ്കരിക്കുന്ന രത്നമേ, ധനഞ്ജയാ, ഉടനെ ഞാന്‍ പറയുന്നത് ശ്രവിക്കുക. പുത്രാ, എന്നില്‍നിന്ന് നീ അസ്ത്രശസ്ത്രങ്ങള്‍ പഠിച്ചതിന് അര്‍ജ്ജുനാ, നീ ഇന്ന് ഗുരുദക്ഷിണതരണം.}
അര്‍ജ്ജുനന്‍:
ചരണം1:
“എത്രയും കൃതാര്‍ത്ഥനായി നിന്നുടെ കൃപാബലേന
വൃത്രവിമത ഗുരുദക്ഷിണ തരുന്നതുണ്ടു ഞാന്‍”
പല്ലവി:
“അമരതിലക മമ മൊഴികള്‍ നിശയാധുനാ”
ചരണം2:
“ഉഭയഥാ ഗുരുത്വമുണ്ട് തവ സുരവരാധിനാഥ
സഭയനല്ല ജീവമപിച ദാതുമിന്നഹം”
(“അമരതിലക മമ മൊഴികള്‍ നിശയാധുനാ”)
{അങ്ങയുടെ കാരുണ്യാതിരേകത്താല്‍ ഞാന്‍ എത്രയും കൃതാര്‍ത്ഥനായി. വൃത്രവൈരിയായുള്ളവനേ ഗുരുദക്ഷിണ തരുന്നുണ്ട് ഞാന്‍. അമരതിലകാ, എന്റെ മൊഴികള്‍ കേട്ടാലും. രണ്ടുതരത്തില്‍ ഗുരുത്വമുള്ള സുരന്മാരുടെ നാഥനായുള്ള അങ്ങേക്ക് ഈ ജീവന്‍പോലും നല്‍കുന്നതിന് ഭയമുള്ളവനല്ല ഞാന്‍.}
ഇന്ദ്രന്‍:
ചരണം2:
“മന്നവ നിവാതകവചനെന്നൊരസുരനുണ്ടതീവ
ദുര്‍വാരവീര്യനധിക സൈന്യസംയുതന്‍”
(“മനിജതിലക മമ മൊഴികള്‍ നിശമയാധുനാ”)
ചരണം3:
“അന്യരാല്‍ അവദ്ധ്യനേഷമാനുഷാദ്ദൃതേ ധരിക്ക
ധന്യശീല ചെന്നവനെ നിഗ്രഹിക്കണം”
{മന്നവാ, തടുക്കാന്‍ അതീവപ്രയാസമുള്ള വീര്യത്തോടും, അധിക സൈന്യത്തോടും കൂടിയവനായ നിവാതകവചനന്‍ എന്നൊരു അസുരനുണ്ട്. മനുഷ്യനല്ലാതെ അന്യരാല്‍ ഇവനെ വധിക്കുവാന്‍ സാധ്യമല്ലെന്ന് ധരിക്കുക. ധന്യശീലാ, ചെന്നവനെ നിഗ്രഹിക്കണം.}
അര്‍ജ്ജുനന്‍:
ചരണം3:(മൂന്നാം കാലം)
“ബാധയെന്നിയെ നിവാതകവചനെ വധിപ്പതിനു
സാധുയത്നയോഗ്യമിന്നു സാധയേ ജവാല്‍”
{തടസമില്ലാതെ നിവാതകവചനെ വധിക്കുവാന്‍ വേണ്ടതായ സന്നാഹത്തോടെ ഞാന്‍ ഉടനെ പോകുന്നു.}
ശേഷം ആട്ടം-
അര്‍ജ്ജുനന്‍ വീണ്ടും കെട്ടിചാടി കുമ്പിട്ടിട്ട്, വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു.
ഇന്ദ്രന്‍:(അനുഗ്രഹിച്ചിട്ട്) ‘നിവാതകവചന്‍ വസിക്കുന്നത് സമുദ്രത്തിലാണ്. ഇനി നി മാതലിയോടുകൂടി അവിടെ ചെന്ന് അവനെ യുദ്ധത്തിന് വിളിച്ചാലും. ഞാന്‍ നിനക്ക് ഒരു കിരീടം തരുന്നുണ്ട്. ഇതു ധരിച്ച് പോയാലും”
ഇന്ദ്രന്‍ അര്‍ജ്ജുനനെ കിരീടം ധരിപ്പിക്കുന്നു. അര്‍ജ്ജുനന്‍ വീണ്ടും കുമ്പിട്ട് നിഷ്ക്രമിക്കുന്നു. യാത്രയയച്ചുകൊണ്ട് ഇന്ദ്രനും നിഷ്ക്രമിക്കുന്നു.
ഇടശ്ലോകം-രാഗം:കേതാരഗൌഡം
“തദീയം നിയോഗം കിരീടം ച മൂര്‍ധ്നാ
വഹന്നാഹവായ പ്രതസ്‌ഥേ സസൂതം:
അസാവഭ്യമിത്രീണ മാസദ്യ തീരം
പയോധേസ്സദധ്മൌ ച ശംഖം കിരീടി:”
{ദേവേന്ദ്രന്റെ കല്പനയും കിരീടവും ശിരസാവഹിച്ച് അര്‍ജ്ജുനന്‍ സൂതനോടുകൂടി പുറപ്പെട്ടു. സമുദ്രതീരത്തുചെന്ന് കിരീടി ശത്രുവിന്റെ നേരെ ശംഖനാദം മുഴക്കി.}

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ