2008, ജൂലൈ 20, ഞായറാഴ്‌ച

ബകവധത്തിന്റെ പുറപ്പാട്

രംഗത്ത്-പഞ്ചപാണ്ഡവര്‍‍(പച്ചവേഷങ്ങള്‍)

ശ്ലോകങ്ങൾ
1.[പാടുക പതിവില്ല]
"അഥാഭവത് പാണ്ഡുരുദഗ്രതേജാഃ
 കുലപ്രതിഷ്ഠഃ കുരുപുംഗവാനാം
 പൃഥാം ചമാദ്രീം ച സഹൈവ പൃഥ്യാ
 സമാദ ദേശാന്തനവാജ്ഞയാ യഃ"

2.-രാഗം:ശങ്കരാഭരണം.
“തസ്യാത്മജ: പഞ്ച യുധിഷ്ഠിരാദ്യാ:
 പ്രസ്വാ സമം ഹസ്തിനമദ്ധ്യവാത്സു: ബാല്യാത്
 പ്രഭൃത്യാത്തഗുണേഷു തേഷു
 പ്രദ്വേഷവന്ത: കില ധാര്‍ത്തരാഷ്ട്രാ:“
{പാണ്ഡവര്‍ അമ്മയോടുകൂടി ഹസ്തിനപുരിയില്‍ വസിച്ചുവന്നു. ഗുണവാന്മാരായ ഇവരോട് കുട്ടിക്കാലം മുതല്‍ക്ക് തന്നെ ദുര്യോധനാദികള്‍ വിദ്വേഷം പുലര്‍ത്തിപോന്നു.}
ബകവധം പുറപ്പാട്-ധര്‍മ്മപുത്രന്‍-കലാനി:വിനോദ്,ഭീമന്‍-കലാ:അരുണ്‍ വാര്യര്‍,അര്‍ജ്ജുനന്‍-കലാ: അരുണ്‍ കുമാര്‍, നകിലന്‍-കലാ:അരുണ്‍ രാജ്
പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
“സോമവംശതിലകന്മാര്‍ ശോഭയോടു നിത്യം
 കോമളരൂപന്മാരാമശീലവാന്മാര്‍
 പാകവൈരിതുല്യന്മാരാം പാണ്ഡുനന്ദനന്മാര്‍
 ലോകരഞ്ജനശീലന്മാര്‍ ലോകപാലന്മാര്‍
 കേളിയുള്ള ഗംഗാസുതലാളിതന്മാരായി
 നാളീകനാഭങ്കല്‍ ഭക്തി നന്നാകവേ
 നാഗകേതനനു വൈരം നാളില്‍ നാളില്‍ വളരവേ
 നാഗപുരംതന്നിലവര്‍ നന്മയില്‍ വിളങ്ങി.”
{ചന്ദ്രവംശതിലകന്മാരും സുന്ദരന്മാരും, സുശീലന്മാരും, ഇന്ദ്രതുല്യരും, ജനങ്ങളെ സന്തോഷിപ്പിക്കുന്നവരും, ലോകം പാലിക്കാന്‍ കെല്‍പ്പുളവരും, ആയിട്ടുള്ള പാണ്ഡുനന്ദനന്മാര്‍ ഭിഷ്മലാളനയേറ്റുകൊണ്ടും, ക്യഷ്ണനില്‍ഭക്തിയോടും, ദുര്യോധനനില്‍ അനുദിനം വൈരം വര്‍ദ്ധിപ്പിച്ചുകൊണ്ടും, ഹസ്തിനപുരത്തില്‍ വിളങ്ങി.}

-----(തിരശീല)-----

3 അഭിപ്രായങ്ങൾ:

-സു‍-|Sunil പറഞ്ഞു...

മണീ, താങ്കൾ റഫർ ചെയ്യുന്ന പുസ്തകങളും കല.കൃഷ്ണൻ കുട്ടിപൊതുവാളുടെ മേളപ്പദവും മാർകെറ്റിൽ നിന്നും കിട്ടുകയാണെങ്കിൽ ഒന്നു വാങിച്ചു വെക്കുമോ? പൈസ അയചുതരാം. പിന്നീട് അത് പോസ്റ്റൽ/കൊരിയർ ആയി അയച്ചുതരാമോ? മാർകെറ്റിലില്ലെങ്കിൽ താങ്കളുടെ കയ്യിലുള്ളതിന്റെ ഫോട്ടൊകോപ്പി മതി (സോറി, കോപ്പിറൈറ്റ് അറിയാം എന്നാലും..) -സു-

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

നന്നായിട്ടുണ്ട്...

തുടരൂ..!!

മണി,വാതുക്കോടം. പറഞ്ഞു...

@-സൂ-
ക്യഷ്ണന്‍‌കുട്ടിപൊതുവാളിന്റെ പുസ്തകം ഞാന്‍ അന്യൂഷികാം. ഞാന്‍ റഫര്‍ ചെയ്യുന്നതില്‍ ഒന്നായ ‘ചൊല്ലിയാട്ടം’(2വോള്യങ്ങള്‍) കലാമണ്ഡലത്തില്‍ ലഭ്യമാണിപ്പോഴും.മറ്റു രണ്ടേണ്ണങ്ങളും(ആട്ടപ്രകാരവും തെക്കന്‍ ചിട്ടയും) ഇപ്പോള്‍ ലഭ്യമായവയല്ല. ഫോട്ടോക്കോപ്പി എടുത്തുതരുന്നതില്‍ വിരോധമില്ല.

ദയവായി മെയിലില്‍ ബന്ധപ്പെടുക.

@ ഹരിയണ്ണന്‍,
നന്ദി,
തുടരുന്നു...........