രംഗത്ത് ഭീമന്‍(ഒന്നാംതരം പച്ചവേഷം),വ്യാസന്‍(ഇടത്തരം മിനുക്കുവേഷം)
ശ്ലോകം:-രാഗം:ബിലഹരി
"തതഃ പ്രഭാതേ തപനപ്രഭാസ്തേ
തയാ സമം തദ്വിപിനേ പ്രയാതം
പരാശരാന്താശ്ച പരാശരാത്മജം
കൃതപ്രണാമാഃ കൃതിനം ബഭാഷിരേ"
{പിന്നീടൊരുനാൾ പ്രഭാതത്തിൽ ആ വനത്തിലെത്തിച്ചേർന്ന വേദവ്യാസനെ സൂര്യസമാനം തേജസ്വികളായ പാണ്ഡവർ ഹിഡിബിയും ഒന്നിച്ച് നമസ്ക്കരിച്ച് ഇപ്രകാരം പറഞ്ഞു.}
വലതുവശത്ത് തുടയില്‍ ഗദകുത്തിപ്പിടിച്ച് ഭീമന്‍ ഇരിക്കുന്നു. ഇടതുഭാഗത്തുകൂടി വേദവ്യാസന്‍ പ്രസന്നഭാവത്തോടെ ‘കിടതകധീം,താ’ചവുട്ടി^ പ്രവേശിക്കുന്നു. വ്യാസനെ കണ്ട ഭീമന്‍ പെട്ടന്നെഴുന്നേറ്റ് വന്ദിച്ച് മാന്യസ്ഥാനത്തേക്ക്(വലതുഭാഗത്തേക്ക്) ക്ഷണിച്ചിരുത്തുന്നു. ഇരുന്ന വ്യാസനെ കെട്ടിച്ചാടികുമ്പിട്ട് അനുഗ്രഹം വാങ്ങിയശേഷം ഭീമന്‍ പദമാടുന്നു.
[^പഴയ ചിട്ട പ്രകാരം വ്യാസന്‍ "അച്ചുതാനന്ദ ഗോവിന്ദ സച്ചിതാനന്ദ മുകുന്ദ
ത്വൽ ചരണാംബുജമുള്ളിൽ എപ്പോഴും വിളങ്ങീടേണം" എന്ന സ്തുതിക്കു ചുവടുവെയ്ച്ചുകൊണ്ടാണ് പ്രവേശിക്കാറ്]
ശേഷം ആട്ടം-
വ്യാസന്‍:‘അങ്ങിനെതന്നെ.’
ഭീമന്‍ ഹിഡിംബിയുടെ കരംഗ്രഹിച്ചുകൊണ്ട് വ്യാസനെയാത്രയാക്കി നിഷ്ക്രമിക്കുന്നു.

ഭീമന്‍(കലാ:മുകുന്ദന്‍)വ്യാസന്‍(കലാ:ഷണ്മുഖന്‍) |
ഭീമന്റെ പദം-രാഗം:ബിലഹരി,താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“താപസകുലതിലക ജയ താപനാശന തൊഴുന്നേന്‍
താവക മഹിമകള്‍ ചൊല്‍വാന്‍ ആവതല്ല നൂനമാര്‍ക്കും” [ഇരട്ടിക്കലാശം]
ചരണം1:
“ദുഷ്ടനാം നാഗകേതനന്‍ ചുട്ടുകളവാന്‍ ഞങ്ങളെ തീര്‍ത്തൊരു
അരക്കില്ലം തന്നില്‍ ചേര്‍ത്തു സമ്മാനിച്ചിരുത്തി“ [ഇരട്ടിക്കലാശം]
ചരണം2:
“തത്രപോയ് വസിച്ചു ഞങ്ങള്‍ മിത്രമെന്നോര്‍ത്തു ചിത്തേ
തത്ര വിദുരക്യപയാലത്ര ചാകാതെ പോന്നതും” [ഇരട്ടിക്കലാശം]
{താപസകുലതിലക, നമസ്ക്കാരം. അവിടുത്തെ മാഹാത്മ്യത്തെപറ്റി പറയുവാന്‍ ആര്‍ക്കും സാധ്യമല്ല, നിശ്ചയം. ദുഷ്ടനായ ദുര്യോധനന്‍ ഞങ്ങളെ ചുട്ടെരിക്കുവാനായി തീര്‍ത്ത അരക്കില്ലത്തില്‍ ബഹുമാനപുരസരം മാറ്റിപാര്‍പ്പിച്ചു. ബന്ധുവെന്നുവിചാരിച്ച് ഞങ്ങളവിടെ പോയ് വസിച്ചു. ആ വിദുരരുടെ ക്യപയാലാണ് ചാകാതെ ഇവിടെ എത്തിയത്.}
വ്യാസന്റെ മറുപടിപദം-രാഗം:സൌരാഷ്ട്രം,താളം:തൃപുട/മുറിയടന്ത(ഒന്നാം കാലം)
പല്ലവി:
“കുന്തീസുതന്മാരെ നിങ്ങള്‍ എന്തിനു സന്താപിക്കുന്നു.
ബന്ധുരാംഗന്‍ വാസുദേവന്‍ ബന്ധുവായ് വന്നീടും മേലില്‍” [കലാശം]
അനുപല്ലവി:
“ഭീമവൈരികുലകാല ഭീമസേന കേട്ടാലും നീ
യാമിനീചാരിണി നിന്നെ കാമിച്ചീടുന്നല്ലൊ മുന്നം" [കലാശം]
ചരണം1:
“തന്നെ കാമിച്ചീടാതൊരു തന്വഗിയെ കാമിപ്പോരും
തന്നെ കാമിച്ചീടുന്നോളെ താനുപേക്ഷിച്ചീടുന്നോരും
മൂഢരെന്നു പാരിലെല്ലാം രൂഡമെന്നറിഞ്ഞീടേണം” [കലാശം]
ചരണം2:(ദ്രുതകാലം )^
“എന്നതുകൊണ്ടിവള്‍ക്കൊരു നന്ദനനുണ്ടാവോളം നീ
നന്നായനുസരിക്കേണം എന്നുടെ നിയോഗത്താലേ” [കലാശം]
{കുന്തീസുതരെ നിങ്ങളെന്തിനു ദു:ഖിക്കുന്നു? മേലില്‍ ശ്രീക്യഷ്ണന്‍ ബന്ധുവായി വരും. ഭയങ്കരന്മാരായ ശത്രുസമൂഹത്തിന് അന്തകനായുള്ള ഭീമസേന, നീ കേട്ടാലും. രാക്ഷസി മുമ്പുതന്നെ നിന്നെ പ്രേമിക്കുന്നുണ്ടല്ലൊ. തന്നോടു പ്രേമമില്ലാത്ത ഒരുവളെ പ്രേമിക്കുന്നവരും തന്നെ പ്രേമിക്കുന്നവളെ ഉപേക്ഷിക്കുന്നവരും മൂഢരാണെന്ന് മനസ്സിലാക്കണം. ആയതിനാല്‍ ഇവള്‍ക്ക് ഒരു പുത്രനുണ്ടാകുംവരെ എന്റെ ആജ്ഞപ്രകാരം നീ അതിനെ അനുസ്സരിക്കണം.}
[^വ്യാസന്‍ രണ്ടാംചരണം ആടിത്തുടങ്ങുന്നതോടെ ലളിത പ്രവേശിച്ച് വലതുഭാഗത്തുനില്‍ക്കും.]
ശേഷം ആട്ടം-
ഭീമന്‍:(വ്യാസനെ കെട്ടിച്ചാടിക്കുമ്പിട്ട ശേഷം) ‘എന്നാല്‍ ഞാന്‍ ഇവുടുത്തെ കല്പനപ്പോലെ ചെയ്തുകൊള്ളാം.’
വ്യാസന്‍:‘ശരി.’
വ്യാസന്‍ ഹിഡിംബിയെ ഭീമനെകൊണ്ട് പാണീഗ്രഹണം ചെയ്യിക്കുന്നു.
വ്യാസന്‍(മാര്‍ഗ്ഗി രവീന്ദ്രന്‍) ഹിഡിംബി(കലാ:വിജയന്‍)യെ ഭീമനെ(കലാ:ഷണ്മുഖന്‍)കൊണ്ട് പാണീഗ്രഹണം ചെയ്യിക്കുന്നു |
ഭീമന്‍:(ഹിഡിംബിയെ സ്വീകരിച്ച് തന്റെ ഇടതുവശത്തു നിര്‍ത്തിയശേഷം,വ്യാസനെ തൊഴുതിട്ട്) ‘ഇനി ഞങ്ങളില്‍ സദാ കരുണയുണ്ടാകേണമേ.’
ഭീമന്‍ ഹിഡിംബിയുടെ കരംഗ്രഹിച്ചുകൊണ്ട് വ്യാസനെയാത്രയാക്കി നിഷ്ക്രമിക്കുന്നു.
-------(തിരശ്ശീല)-------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ