2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

രുഗ്മാംഗദചരിതം പുറപ്പാട്

രുഗ്മാംഗദചരിതം ആട്ടക്കഥയ്ക്ക് പ്രത്യേകമായി കവി പുറപ്പാട് രചിച്ചിട്ടില്ല. ഒരു അവതരണശ്ലോകം മാത്രമാണ് ആട്ടക്കഥയുടെ പ്രാരംഭത്തിൽ ഉള്ളത്.

അവതരണശ്ലോകം-രാഗം:ശങ്കരാഭരണം
"ശ്രീമത്സൂര്യകുലേ പുരാ സമജനി ശ്രീപേശലാംഗോജ്ജ്വലഃ
 ശ്രീവത്സാങ്കനിഷേവണൈകരസികോ വീരാഗ്രഗണ്യോ ബലീ
 ഗീർവാണസ്തുതകീർത്തിപൂരമഹിമാ കല്യാണശീലസ്ഥിതി-
 സ്തിഗ്മാംശുർമദമേദുരാരിതമസാം രുഗ്മാംഗദാഖ്യോ നൃപഃ"

{ണ്ട്  ശ്രീയുതമായ സൂര്യവംശത്തില്‍  അംഗകാന്തിയാര്‍ന്നവനും, വിഷ്ണുഭജനത്തില്‍ നിമഗ്നനും, വീരാഗ്രഗണ്യനും, ശക്തിമാനും, ദേവന്മാരാൽ സ്തുതിയ്ക്കപ്പെടുന്നതായ യശോമാഹത്മ്യമുള്ളവനും, സദ്ഗുണവാനും, അഹങ്കാരികളായ ശത്രുക്കളാകുന്ന ഇരുട്ടിന് സൂര്യതുല്യനും, രുഗ്മാംഗദനെന്നു പേരോടുകൂടിയവനുമായ രാജാവ്  ജനിച്ചു.}

അഭിപ്രായങ്ങളൊന്നുമില്ല: