2011, ജൂലൈ 21, വ്യാഴാഴ്‌ച

നരകാസുരവധം പത്താം രംഗം

രംഗത്ത്-ശ്രീകൃഷ്ണൻ, സത്യഭാമ(ഇടത്തരം സ്ത്രീവേഷം), ഗരുഢൻ

ശ്ലോകം-രാഗം:കേദാരഗൗഡം
"തതോ മഹാത്മാ ഭഗവാൻ  ജനാർദ്ദന-
 സ്സസത്യഭാമോ വിഹഗേന്ദ്രമാസ്ഥിതഃ
 നിഹതു കാമോ നരകം മഹാസുരം
 യയൗ തദീയം പുരമബ്ജലോചനഃ"
{പിന്നെ മഹാത്മാവായ ഭഗവാൻ ജനാർദ്ദനൻ സത്യഭാമാസമേതനായി ഗരുഢാരൂഢനായി നരകാസുരനെ വധിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് അവന്റെ പുരത്തെനോക്കി ഗമിച്ചു.}

(ഏകതാളത്തിൽ വലന്തലമേളം)
രംഗമദ്ധ്യത്തിലെ പീഠങ്ങളിൽ വലത്തായി ശംഖുചക്രധാരിയായ ശ്രീകൃഷ്ണനും ഇടത്തായി സത്യഭാമയും നിൽക്കുന്നു. മുന്നിൽ തൊട്ടുതാഴെയായി ചിറകുകൾ വിടർത്തിപ്പിടിച്ച് ഗരുഢനും ഇരിക്കുന്നു. മേളം കൊട്ടികലാശിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: