രംഗത്ത്-ശ്രീകൃഷ്ണന്‍, ധര്‍മ്മപുത്രന്‍
ശ്ലോകം-രാഗം:മലഹരി (ദേവഗാന്ധാരത്തിലും പതിവുണ്ട്)
ഇടതുഭാഗത്തുകൂടി ‘കിടതകധീം,താം’മേളത്തിനൊപ്പം പ്രവേശിക്കുന്ന ധര്‍മ്മപുത്രന്‍ വലതുവശം പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടിക്കുമ്പിടുന്നു. കൃഷ്ണന്‍ അനുഗ്രഹിക്കുന്നു. തുടര്‍ന്ന് ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.
ധര്‍മ്മപുത്രരുടെ പദം-രാഗം:മലഹരി, താളം:ചമ്പ(മൂന്നാം കാലം)
പല്ലവി:
“കരുണാം വിധേഹി മയി കമലനാഭ
ശരണാഗതോസ്മി തവ ചരണയുഗളം”
ചരണം1:
“സംസാരവാരാനിധി തന്നില്‍ വീണുഴലുന്ന
പുംസാമശേഷാര്‍ത്തി തീര്‍ത്തുകൊള്‍വാന്‍
കംസാരിയായ തവ കാരുണ്യമല്ലാതെ
കിം സാരമവലംബമാര്‍ത്തബന്ധോ”
ചരണം2:
“ശ്രീമീനകൂര്‍മ്മകിടിനരസിംഹവടുരൂപ
രാമരഘുരാമ ബലരാമകൃഷ്ണ
ക്ഷേമവും യോഗവും ത്വദധീനമഖിലവും
സ്വാമിന്‍ നമോസ്തു തേ സരസിജാക്ഷ”
ചരണം3:
“പൃഥ്വീഭരഹരണായ മര്‍ത്ത്യലീലാകൃതേ
സത്യസ്വരൂപ പുരുക്ഷോത്തമ വിഭോ
ഭൃത്യനാമെന്നാലെ കര്‍ത്തവ്യമെന്തിനിമേല്‍
അത്തലഖിലം തീര്‍ത്തു കാത്തുകൊള്ളേണമേ”
{എന്നില്‍ കരുണ ചെയ്താലും പത്മനാഭ. ഞാനവിടുത്തെ കാലിണകളെ ശരണം പ്രാപിക്കുന്നു. സംസാരസമുദ്രത്തില്‍ വീണുഴലുന്ന ജനങ്ങളുടെ താപത്രയങ്ങളേയും തീര്‍ക്കുവാന്‍ കംസാരിയായ അങ്ങയുടെ കാരുണ്യമല്ലാതെ മറ്റെന്താണ് അവലംബമായുള്ളത് ആര്‍ത്തബന്ധോ? മത്സ്യകൂര്‍മ്മവരാഹനരസിംഹവാമന രൂപങ്ങളെ ധരിച്ചവനേ, ഭൃഗുരാമാ, ശ്രീരാമാ, ബലരാമാ, ശ്രീകൃഷ്ണാ, ക്ഷേമവും യോഗവുമെല്ലാം അങ്ങയുടെ അധീനതയിലാണല്ലോ. സരസിജാക്ഷാ, സ്വാമിന്‍, അങ്ങയെ നമസ്ക്കരിക്കുന്നു. ഭൂഭാരം തീര്‍പ്പതിനായി മര്‍ത്ത്യവേഷം ധരിച്ച് ലീലയാടുന്നവനേ, സത്യസ്വരൂപാ, പുരുഷോത്തമ, പ്രഭോ, ഇനിമേലില്‍ ഭൃത്യനായ എന്റെ കര്‍ത്തവ്യമെന്താണ്? ദു:ഖമെല്ലാം തീര്‍ത്ത് കാത്തുകൊള്ളേണമേ.}
ശ്രീകൃഷ്ണന്റെ പദം-രാഗം:പുറന്നീര, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“പാര്‍ത്തിവവര ശൃണു വീര യുധിഷ്ഠിര
ധൂര്‍ത്തു പെരുത്തൊരു ധാര്‍ത്തരാഷ്ട്രന്മാരെ
പാര്‍ത്തിടാതിനിവെന്നു രണാങ്കണേ
പാര്‍ത്തലമിതു നീ പാലിച്ചീടും”
ചരണം2:
“അല്ലലശേഷം തീര്‍ത്തു നിനക്കിനി
കല്യാണങ്ങള്‍ വരുത്തുവനധികം
ഉല്ലാസേന വസിച്ചീടുക തവ
മല്ലാരാതിയിതിന്നു സഹായം”
{രാജശ്രേഷ്ഠാ, വീരാ, യുധിഷ്ഠിരാ, കേട്ടാലും. ധൂര്‍ത്ത് പെരുത്തൊരു ധാര്‍ത്തരാഷ്ട്രന്മാരെ താമസിയാതെ യുദ്ധക്കളത്തില്‍ ജയിച്ച് നീ രാജ്യത്തെ പാലിക്കും. ദു:ഖമെല്ലാം തീര്‍ത്ത് നിനക്കിനി നന്മകള്‍ വരുത്തുന്നുണ്ട്. ഉല്ലാസത്തോടെ വസിച്ചാലും. നിനക്കതിന് ഈ മല്ലവൈരിയുടെ സഹായമുണ്ട്.}
ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കുമ്പിട്ടിട്ട് ധര്‍മ്മപുത്രന്‍ സമീപം നില്‍ക്കുന്നു.
ശ്രീകൃഷ്ണന്‍:(അനുഗ്രഹിച്ചശേഷം) ‘എന്നാല്‍ നമുക്കിനി യുദ്ധകാര്യങ്ങള്‍ വഴിപോലെ ആലോചിക്കാം. അല്ലേ?’
ധര്‍മ്മപുത്രന്‍:‘അവിടുത്തെ കല്പനപോലെ’
ധര്‍മ്മപുത്രന്‍ വീണ്ടും ശ്രീകൃഷ്ണനെ കുമ്പിട്ട് നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രനെ യാത്രയാക്കിക്കൊണ്ട് ശ്രീകൃഷ്ണനും നിഷ്ക്രമിക്കുന്നു.
ശ്ലോകം-രാഗം:മലഹരി (ദേവഗാന്ധാരത്തിലും പതിവുണ്ട്)
“നിഷ്പ്രത്യൂഹമഥോത്തരാപരിണയേ തസ്മിന്‍ സമാപ്തേ ശുഭേ
പ്രത്യാദിത്സുരസൌ സുയോധനഹൃതാം പൃഥ്വീം സ്വകീര്‍ത്ത്യാസമം
കൃഷ്ണം വൃഷ്ണിപതിം നതാര്‍ത്തിശമനം വിശ്വേശ്വരം ശാശ്വതം
ലക്ഷീനാഥമുവാച ഭക്തിവിവശോ ധര്‍മ്മാത്മജന്മാ ഗിരം”
{നിര്‍വ്വിഘ്നമായും ശുഭമായും ഉത്തരാപരിണയം സമാപ്തമായപ്പോള്‍ സുയോധനനാല്‍ അപഹരിക്കപ്പെട്ട ഭൂമിയെ സ്വകീര്‍ത്തിയോടുകൂടി വീണ്ടെടുക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് ധര്‍മ്മപുത്രന്‍ വൃഷ്ണിപതിയും നമിക്കുന്നവരുടെ ദു:ഖത്തെ ശമിപ്പിക്കുന്നവനും വിശ്വേശ്വരനും ശാശ്വതനും ലക്ഷ്മീനാഥനുമായ ശ്രീകൃഷ്ണനോട് പറഞ്ഞു.}പ്രത്യാദിത്സുരസൌ സുയോധനഹൃതാം പൃഥ്വീം സ്വകീര്‍ത്ത്യാസമം
കൃഷ്ണം വൃഷ്ണിപതിം നതാര്‍ത്തിശമനം വിശ്വേശ്വരം ശാശ്വതം
ലക്ഷീനാഥമുവാച ഭക്തിവിവശോ ധര്‍മ്മാത്മജന്മാ ഗിരം”
ഇടതുഭാഗത്തുകൂടി ‘കിടതകധീം,താം’മേളത്തിനൊപ്പം പ്രവേശിക്കുന്ന ധര്‍മ്മപുത്രന്‍ വലതുവശം പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടിക്കുമ്പിടുന്നു. കൃഷ്ണന്‍ അനുഗ്രഹിക്കുന്നു. തുടര്‍ന്ന് ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.
ധര്‍മ്മപുത്രരുടെ പദം-രാഗം:മലഹരി, താളം:ചമ്പ(മൂന്നാം കാലം)
പല്ലവി:
“കരുണാം വിധേഹി മയി കമലനാഭ
ശരണാഗതോസ്മി തവ ചരണയുഗളം”
ചരണം1:
“സംസാരവാരാനിധി തന്നില്‍ വീണുഴലുന്ന
പുംസാമശേഷാര്‍ത്തി തീര്‍ത്തുകൊള്‍വാന്‍
കംസാരിയായ തവ കാരുണ്യമല്ലാതെ
കിം സാരമവലംബമാര്‍ത്തബന്ധോ”
ചരണം2:
“ശ്രീമീനകൂര്‍മ്മകിടിനരസിംഹവടുരൂപ
രാമരഘുരാമ ബലരാമകൃഷ്ണ
ക്ഷേമവും യോഗവും ത്വദധീനമഖിലവും
സ്വാമിന്‍ നമോസ്തു തേ സരസിജാക്ഷ”
ചരണം3:
“പൃഥ്വീഭരഹരണായ മര്‍ത്ത്യലീലാകൃതേ
സത്യസ്വരൂപ പുരുക്ഷോത്തമ വിഭോ
ഭൃത്യനാമെന്നാലെ കര്‍ത്തവ്യമെന്തിനിമേല്‍
അത്തലഖിലം തീര്‍ത്തു കാത്തുകൊള്ളേണമേ”
{എന്നില്‍ കരുണ ചെയ്താലും പത്മനാഭ. ഞാനവിടുത്തെ കാലിണകളെ ശരണം പ്രാപിക്കുന്നു. സംസാരസമുദ്രത്തില്‍ വീണുഴലുന്ന ജനങ്ങളുടെ താപത്രയങ്ങളേയും തീര്‍ക്കുവാന്‍ കംസാരിയായ അങ്ങയുടെ കാരുണ്യമല്ലാതെ മറ്റെന്താണ് അവലംബമായുള്ളത് ആര്‍ത്തബന്ധോ? മത്സ്യകൂര്‍മ്മവരാഹനരസിംഹവാമന രൂപങ്ങളെ ധരിച്ചവനേ, ഭൃഗുരാമാ, ശ്രീരാമാ, ബലരാമാ, ശ്രീകൃഷ്ണാ, ക്ഷേമവും യോഗവുമെല്ലാം അങ്ങയുടെ അധീനതയിലാണല്ലോ. സരസിജാക്ഷാ, സ്വാമിന്‍, അങ്ങയെ നമസ്ക്കരിക്കുന്നു. ഭൂഭാരം തീര്‍പ്പതിനായി മര്‍ത്ത്യവേഷം ധരിച്ച് ലീലയാടുന്നവനേ, സത്യസ്വരൂപാ, പുരുഷോത്തമ, പ്രഭോ, ഇനിമേലില്‍ ഭൃത്യനായ എന്റെ കര്‍ത്തവ്യമെന്താണ്? ദു:ഖമെല്ലാം തീര്‍ത്ത് കാത്തുകൊള്ളേണമേ.}
"തവ കാരുണ്യമല്ലാതെ" (ശ്രീകൃഷ്ണൻ-കലാ:അരുൺ, ധർമ്മപുത്രൻ-കലാ:ഷണ്മുഖൻ) |
ചരണം1:
“പാര്‍ത്തിവവര ശൃണു വീര യുധിഷ്ഠിര
ധൂര്‍ത്തു പെരുത്തൊരു ധാര്‍ത്തരാഷ്ട്രന്മാരെ
പാര്‍ത്തിടാതിനിവെന്നു രണാങ്കണേ
പാര്‍ത്തലമിതു നീ പാലിച്ചീടും”
ചരണം2:
“അല്ലലശേഷം തീര്‍ത്തു നിനക്കിനി
കല്യാണങ്ങള്‍ വരുത്തുവനധികം
ഉല്ലാസേന വസിച്ചീടുക തവ
മല്ലാരാതിയിതിന്നു സഹായം”
{രാജശ്രേഷ്ഠാ, വീരാ, യുധിഷ്ഠിരാ, കേട്ടാലും. ധൂര്‍ത്ത് പെരുത്തൊരു ധാര്‍ത്തരാഷ്ട്രന്മാരെ താമസിയാതെ യുദ്ധക്കളത്തില്‍ ജയിച്ച് നീ രാജ്യത്തെ പാലിക്കും. ദു:ഖമെല്ലാം തീര്‍ത്ത് നിനക്കിനി നന്മകള്‍ വരുത്തുന്നുണ്ട്. ഉല്ലാസത്തോടെ വസിച്ചാലും. നിനക്കതിന് ഈ മല്ലവൈരിയുടെ സഹായമുണ്ട്.}
"പാര്‍ത്തലമിതു നീ പാലിച്ചീടും” (ശ്രീകൃഷ്ണൻ-കലാ:അരുൺ, ധർമ്മപുത്രൻ-കലാ:ഷണ്മുഖൻ) |
പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കുമ്പിട്ടിട്ട് ധര്‍മ്മപുത്രന്‍ സമീപം നില്‍ക്കുന്നു.
ശ്രീകൃഷ്ണന്‍:(അനുഗ്രഹിച്ചശേഷം) ‘എന്നാല്‍ നമുക്കിനി യുദ്ധകാര്യങ്ങള്‍ വഴിപോലെ ആലോചിക്കാം. അല്ലേ?’
ധര്‍മ്മപുത്രന്‍:‘അവിടുത്തെ കല്പനപോലെ’
ധര്‍മ്മപുത്രന്‍ വീണ്ടും ശ്രീകൃഷ്ണനെ കുമ്പിട്ട് നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രനെ യാത്രയാക്കിക്കൊണ്ട് ശ്രീകൃഷ്ണനും നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----
മംഗളശ്ലോകം-രാഗം:ഇന്ദളം
“ശേഷേശയാനം വിഹഗേശയാനം
ധൂ താരിജാതം ശ്രിതപാരിജാതം
ശേഷാലയേശം കമലാലയേശം
ശ്രീപത്മനാഭം ഭജതാഞ്ജനാഭം”
{ആദിശേഷനില്‍ ശയിക്കുന്നവനും ഗരുഢവാഹനത്തില്‍ സഞ്ചരിക്കുന്നവനും ശത്രുഗണത്തെ നശിപ്പിക്കുന്നവനും ആശ്രിതര്‍ക്ക് കല്പവൃക്ഷമായുള്ളവനും അനന്തപുരീശ്വരനും ലക്ഷ്മീശനും അഞ്ജനവര്‍ണ്ണനുമായ ശ്രീപത്മനാഭനെ ഭജിക്കുന്നേന്‍.}
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ